സെന്റ് അഗസ്റ്റിൻസ് എച്ച് എസ് . മാരാരിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ അത്യന്താപേക്ഷിത ഘടകമാണ് ശുചിത്വം. ശുചിത്വം പാലിക്കുന്നതിലൂടെ നാം പ്രധാനമായും ഉദ്ദേശിക്കുന്നത് നമ്മുടെ ആരോഗ്യസംരക്ഷണ വും,സൗന്ദര്യസംരക്ഷണവും,മലിന വസ്‍തുക്കൾ നീക്കം ചെയ്‍ത് വൃത്തിയായ പരിസരം സൃഷ്‍ടിക്കലുമാണ്.ശുചിത്വം പാലിക്കുന്നതിലെ പ്രധാന ഘടകമാണ് ആരോഗ്യസംരക്ഷണം. “നമ്മുടെ ആരോഗ്യം നമ്മെ സംബന്ധിച്ചിടത്തോളം വലിയ സമ്പത്താണ്.” 1.ദിവസേന ഏഴ് എട്ട് മണിക്കൂർ ഉറങ്ങണം. 2.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഇവയൊക്ക നമുക്ക് നിത്യ ജീവിതത്തിൽ പിൻതുടരാൻ സാധിക്കുന്ന നല്ല ശുചിക്വ ശീലങ്ങളാണ്. അവ പിൻതർുടരാൻ ആരോഗ്യപരമായ ജീവിതം നയിക്കാം . മാത്രമല്ല ആരോഗ്യപരമായ ഒരു സമൂഹത്തെ തന്നെ നമുക്ക് വാർത്തെ ടുക്കാൻ സാധിക്കുന്നു. 3.വൃത്തിയുള്ള വസ്‍ത്രം ധരിക്കണം. കഴിവതും വസ്‍ത്രം കിടക്ക എന്നിവ സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കണം. 4.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക. 5.മലമൂത്ര വിസർജനം സാനീട്ടറി കക്കൂസുകളിൽ മാത്രം 6.മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. 7.ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴുവാക്കുക. 8.ഉപ്പ് , എണ്ണ , കൊഴുപ്പ് , മധുരം എന്നിവ കുറയ്‍ക്കുക. 9.വ്യായ്മവും വിശ്രമവും അത്യാവശ്യം. വേഗത്തിൽ നടക്കുന്നത് നല്ല വ്യായാമത്തിന്റെ ലക്ഷണമാണ്. 10. പൊതുസ്ഥലങ്ങളിൽ തൂവാല മാസ്‍ക്ക് എന്നിവ ഉപയോഗിച്ച് മുഖം മറയ്‍ക്കുക. 11.പൊതുസ്ഥലങ്ങളിലെ സമ്പർക്കത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് ഇരുപത് സേക്കന്റ് കഴുകുക. 12. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. 13.പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാളിക്കുക. 14. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയുന്നു. 15.രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേറ്റാൽ ഉടനെ യും പല്ലുതേക്കുക. 16. ദിവസവും സോപ്പിട്ട് കുളിച്ച് ശരീര ശുദ്ധി ഉറപ്പാക്കുക. -
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം