മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും ആരോഗ്യവും

ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു ‎സമ്പ്രദായമാണ് ശുചിത്വം. ശുചിത്വം പലതരമുണ്ട ‎വ്യക്തിശുചിത്വം, പരിസര ശുചിത്വം, ആഹാര ‎ശുചിത്വം. നാമെത്ര തവണകളായി കുളിക്കുന്നു, നഖം ‎വെട്ടുന്നു, കൈകൾ കഴുകുന്നു, വസ്ത്രം കഴുകുന്നു ‎എന്നിങ്ങനെ പല കാര്യങ്ങൾ ഇതിൽ പെടും. ചില ‎പതിവ് ശുചിത്വ സമ്പ്രദായങ്ങൾ സമൂഹം നല്ല ‎ശീലങ്ങൾ ആയി കണക്കാക്കുന്നു. ‎പകർച്ചവ്യാധികൾ പടരാതിരിക്കാൻ ഉള്ള ഏറ്റവും ‎നല്ല മാർഗമാണ് കൈ കഴുകൽ. ആരോഗ്യവുമായി ‎ബന്ധപ്പെട്ട് ഒരു ആശയം കൂടിയാണ് ശുചിത്വം. ‎വൈദ്യശാസ്ത്രത്തിലും രോഗബാധയും വ്യാപനവും ‎കുറയ്ക്കുന്നതിനുള്ള പ്രതിരോധനടപടികൾ ആയി ‎ശുചിത്വം ഉപയോഗിക്കുന്നു. പരിസര ‎ശുചിത്വതിൻറ്റെ ഭാഗമായി വീട്ടിൽ രോഗം ‎പടരുന്നത് തടയുന്നതിന് ഹോം ശുചിത്വം എന്ന് ‎പറയുന്നു. വീട്ടിൽ പകർച്ചവ്യാധികളെ ‎തടയുന്നതിനായിയുള്ള ക്രമീകരണങ്ങളിൽ ശുചിത്വം ‎ഒരു വലിയ പങ്കു വഹിക്കുന്നു. ഇങ്ങനെ ‎അണുനശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ‎ഒരിക്കൽ ഡ്രൈഡേ ആചരിക്കുക. ഇവ ‎ആചരിച്ചാൽ നമുക്ക് നമ്മുടെ വീടിനെ അണു ‎വിമുക്തമാക്കി മാറ്റാനാകും. വീട്ടിനുള്ളിലും ‎പരിസരത്തെയും ശുചിത്വം ഉറപ്പുവരുത്തുന്നത് ‎പോലെ ആഹാര ശുചിത്വം ഉറപ്പു ‎വരുത്തേണ്ടതാണ്. തുറന്നു വെച്ചിരിക്കുന്ന ‎ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗങ്ങൾ ‎വന്നേക്കാം. അതുമാത്രമല്ല കടയിൽ നിന്ന് വാങ്ങുന്ന ‎ഭക്ഷ്യവസ്തുക്കളിൽ നിന്നും നമുക്ക് രോഗം ‎പിടിപെടാം. ഇവയെ പ്രതിരോധിക്കാൻ നാം ‎വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുക, വീട്ടിൽ ‎തന്നെ പാകം ചെയ്ത ആഹാരം കഴിക്കുക. ഇവ ‎ഉറപ്പുവരുത്തിയാൽ നമുക്ക് വീട്ടിനുള്ളിലും വീടിന് ‎പുറത്തെയും ശുചിത്വം ഉറപ്പുവരുത്താൻ ആകും.

‎പരിസര ശുചിത്വ കുറവ് മൂലം ഉണ്ടാകുന്ന ‎രോഗങ്ങൾ ആണ് പനി, എച്ച് വൺ എൻ വൺ, ‎ഡെങ്കിപ്പനി എന്നിവ. ജലജന്യ രോഗങ്ങളായ ‎കോളറ, മഞ്ഞപിത്തം, ടൈഫോ യിഡ്, മുതലായവയും ‎ശുചിത്വ കുറവ് മൂലമാണ് പകരുന്നത് ഇവയിൽ ‎വ്യക്തിശുചിത്വം പാലിക്കാത്തതിനാൽ ഉണ്ടാകുന്ന ‎രോഗങ്ങളും ഉണ്ട്. വ്യക്‌തി ശുചിത്വത്തിന് ആയി ‎നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അത് വളരെ ‎പ്രധാനമാണ്.എന്നും കുളിക്കുക, വസ്ത്രം കഴുകി ‎ഉപയോഗിക്കുക, എന്നിങ്ങനെ പല കാര്യങ്ങൾ ‎ഇങ്ങനെ ശരിയായ വ്യക്തിശുചിത്വത്തിന്റെ ‎അലംഭാവം മൂലം പകർന്ന വൈറസാണ് കൊറോണ ‎എന്നത്. മനുഷ്യരുടെ അശ്രദ്ധമൂലം കൊറോണ ‎ലോകം മുഴുവൻ പടർന്നു. ഇതിനായി നാം ‎പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൈകൾ ‎ഇടയ്ക്കിടെ കഴുകുക, ചുമക്കുമ്പോഴും, തുമ്മുമ്പോഴും ‎വായ് തൂവാലകൊണ്ട് പോത്തുക, രോഗിയും ‎ആയിട്ട് അകലം പാലിക്കുക, ഹസ്തദാനം ‎നൽകാതിരിക്കുക. നാം ഇത് പാലിച്ചാൽ നമുക്ക് ‎എല്ലാ വൈറസിനെ തടയാൻ സാധിക്കും. ‎പൊതുസ്ഥലങ്ങളിൽ തുപ്പുക, മാലിന്യം ‎നിക്ഷേപിക്കുക, തുടങ്ങിയവർക്കെതിരെ ശക്തമായ ‎നിയമ നടപടികൾ സ്വീകരിച്ചാൽ ശുചിത്വത്തിന് ‎ഭാഗമായി ഇവ മുഴുവൻ ഇല്ലാതാക്കിയാൽ നമുക്ക് ‎ഇതുപോലുള്ള വൈറസുകളെ ‎മാറ്റിനിർത്താം.ഇത്തരം മഹാമാരികൾ ഓരോ ‎വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ‎ശുചിത്വ ശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ‎ഉണ്ടാക്കും എന്നതു സുനിശ്ചിതമാണ്.ശുചിത്വത്തെ ‎കുറിച്ചുള്ള അവബോധം പാഠശാലയിലെ പഠന ‎മുറികളിൽ നിന്നും ആരംഭിക്കാം വളർന്നു വരുന്ന ‎തലമുറക്ക് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ‎ഈ അറിവ് കരുത്ത് നൽകുന്നു.

‎ഷഫാന. എ
6 C മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം