ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25069 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആസ്വാദനകുറിപ്പ് ഹെലൻകെല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആസ്വാദനകുറിപ്പ് ഹെലൻകെല്ലർ
                                                                                                                      ആസ്വാദനകുറിപ്പ്
                                                                                                                       ഹെലൻകെല്ലർ  ചെരിച്ചുള്ള എഴുത്ത്
 പരീക്ഷകാലത്തിടയിൽ പെട്ടെന്നൊരു അവധിക്കാലം വന്നപ്പോൾ, ഇനി പരീക്ഷ ഇല്ലയൊന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ലോക്ക്ഡൗണിൻെറ സമയത്ത് വീട്ടിലിരുന്ന് സിനിമകൾ കണ്ട് മടുത്തപ്പോൾ ഞാൻ വീണ്ടും പുസ്തകലോകത്തേക്ക് തിരിഞ്ഞു. അപ്പോഴാണ് അലമാരയിലിരുന്ന 'ഹെലൻ കെല്ലർ' എന്ന പുസ്തകം ഞാൻ എടുത്തു വായിക്കാൻ തുടങ്ങിയത്.

ജോർജ് ഇമ്മട്ടിയുടെ ഈ പുസ്തകത്തിൽ ലോകം നമിക്കുന്ന അപൂർവ പ്രതിഭയായ'ഹെലൻകെല്ലറുടെ ജീവചരിത്രമാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഒരു പെൺകുട്ടിയുടെ അതിജീവനത്തിൻെറ കഥ. 1880ൽ അമേരിക്കയിലെ അലബാമ സംസ്ഥാനത്തിൽ ടെസ്കംബിയ എന്ന സ്ഥലത്ത് 'ഐവിഗ്രിൻ' എന്ന വീട്ടിൽ ആർതർകെല്ലറിൻെറയും കെയ്റ്റ് ആദംസിൻെറയും മകളായിട്ടാണ് ഹെലൻ കെല്ലർ ജനിച്ചത്. ആ സുന്ദരി കുട്ടിയുടെ കളിചിരികൾ ആ വീടിനെ സന്തോഷഭരിതമാക്കി എന്നാൽ ആ സന്തോഷം അധികനാൾ ഉണ്ടായില്ല. ഒന്നരവയസ്സായപ്പോൾ ഹെലന് അതിഭയങ്കരമായ ഒരു പനി വന്നു, ബോധം നഷ്ടമായി. മാതാപിതാക്കൾ നല്ല ചികിത്സാ നൽകിയെങ്കിലും അസുഖം മാറിയപ്പോൾ അവൾക്ക് കാഴ്ചശക്തി യും കേൾവിശക്തിയും ഇല്ലാതായി. അതോടെ സംസാരശേഷിയും നഷ്ടമായി.മറ്റുള്ളവർ പറയുന്നത് കേട്ടാണല്ലൊനാം സംസാരിക്കാൻ പഠിക്കുന്നത്. അസുഖത്തിന് മുൻപ് വരെ പലവാക്കുകളും പറഞ്ഞിരുന്ന ഹെലൻ തന്റെ ഉള്ളിലുള്ള കാര്യങ്ങൾ അറിയിക്കാൻ കഴിയാതെ സങ്കടപ്പെട്ടു കരഞ്ഞു. കാണാനും കേൾക്കാനും കഴിയാതെ അവൾ ദേഷ്യപ്പെട്ടു അമ്മയെ ഉപദ്രവിച്ചു.മകളുടെ അവസ്ഥ കണ്ട് അമ്മ വിങ്ങി പൊട്ടി കരഞ്ഞു. തന്റെ അമ്മയുടെ അസാമാന്യമായ ക്ഷമയും സ്നേഹത്തേയും പറ്റി ഹെലൻ കെല്ലർ എൻെറ ജീവിതകഥ എന്ന പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ്"ഇരുട്ട് നിറഞ്ഞ എൻെറ ബാല്യകാലജീവിതത്തിൽ നന്മയായും സന്തോമായും എന്നിൽ ഉണ്ടായവക്കെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നത് എൻെറ സ്നേഹസമ്പന്നയായ അമ്മയുടെ ക്ഷമയോടും വിജ്ഞാനത്തോടുമാണ് പത്രാധിപരും ക്യഷിക്കാരനുമായ പിതാവ് ജോലിതിരക്കിനിടയിൽ അവളുടെ കൈവെള്ളയിൽ അക്ഷരങ്ങൾ എഴുതി കഥകൾ ഗ്രഹിപ്പിച്ചു. കുസൃതി കുട്ടിയായ ഹെലൻെറ ജീവിതത്തിലേക്ക് വന്ന പ്രധാന കഥാപാത്രമാണ് അവളെ പഠിപ്പിക്കാൻ വന്ന ആനിസള്ളിവൻ എന്ന അദ്ധ്യപിക. "എനിക്ക് അൽപം വെളിച്ചം തരൂ"എന്ന ഹെലൻെറ ആത്മാവിൻെറ നിലവിളിക്ക് ഒരു സ്നേഹപ്രകാശമായി ആ അദ്ധ്യാപിക. അർപ്പണബോധമുള്ള ആ അദ്ധ്യാപിക ഒരു സാധാരണ കുട്ടിയെ പഠിപ്പിക്കുന്നതുപോലെഹെലനെ പഠിപ്പിച്ചു. പ്രതിഭശാലിയായ ആ ടീച്ചറാണ് ഹെലനെ ലോകപ്രശസ്തയാക്കി വളർത്തിയത് തന്നെ പോലുള്ള ഒരു കുട്ടിക്ക് ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ ഭാഷാ പഠനം ആരംഭിച്ചപ്പോൾലോകത്തിലെ ഏറ്റവും സന്തോഷമുള്ളക്കുട്ടി താനാണെന്ന് അവൾക്ക് തോന്നി.പ്രകൃതി നമുക്ക് ആനന്ദവും ആശ്വാസവും നൽകുമെങ്കിലും ഇടക്ക് നമ്മെ ആശങ്കയിലാഴ്ത്തുമെന്നും പ്രകൃതിയിലേക്ക് ഇറങ്ങി അവൾ പഠിച്ചു. ടീച്ചർ അവളെ കളികളിലൂടെയാണ് പലതും പഠിപ്പിച്ചത് ഹെലന് കണ്ണില്ലെങ്കിലും അകകണ്ണ് തുറപ്പിക്കാൻ ആനിടീച്ചർക്ക് കഴിഞ്ഞു. കുട്ടിക്കാലം മുതൽ അവൾ കഥയെഴുതി തുടങ്ങി. "കുട്ടികളുടെ ആത്മവിശ്വാസം ആരും നശിപ്പിക്കരുത് ആരെങ്കിലും അങ്ങനെ പെരുമാറിയാൽ സ്വയം നിയന്ത്രിച്ച് മനക്കരുത്ത് സംഭരിച്ച് പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് വേണ്ടത്"എന്നാണ് ഹെലൻ പറയുന്നത്. എൻെറ അഭിപ്രായത്തിൽ കണ്ണുള്ളവരെല്ലാം ഈ കഥ വായിക്കണം.ചെവിയുള്ളവരെല്ലാം ഈ കഥ കേൾക്കണം,നാക്കുള്ളവരെല്ലാം ഈ കഥ പറയണം എന്നാണ്.എല്ലാ കുട്ടികൾക്കും വായിച്ചു രസിക്കാൻ പറ്റിയ വിജ്ഞാനപ്രദമായ പുസ്തകമാണിത്. വളരെ ലളിതമായി എഴുതിയ ഈ പുസ്തകം ശുഭചിന്തകൾകൊണ്ടും ആത്മവിശ്വാസം കൊണ്ടും എൻെറ മനസ്സിനെ വല്ലാതെ സ്പർശിച്ചു

FEBA MARIYA O J
6 A GGHSS N.PARAVUR
N.PARAVUR ഉപജില്ല
ERNAKULAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം