സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/ ഭൂമിതൻ യാതന

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിതൻ യാതന


ദുർഗന്ധപൂരിതം അന്തരീക്ഷം
ദുർജനങ്ങൾ തൻമനസ്സു പോലെ
ദുർവിധിയാെയാരിക്കാഴ്ച കാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
കണ്ണു തുറന്നൊന്നു നോക്കീടുക
കണ്ണിന്റെ മുൻപിലീ കാഴ്ചകാണാം
ചപ്പുചവറുകൾ പ്ലാസ്ററിക്കുകൾ
മറ്റുള്ള മാലിന്യക്കൂമ്പാരങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കി
മാലിന്യം ഭാണ്ഡത്തിലാക്കി ചിലർ
വലിച്ചെറിയുന്നു പൊതുനിരത്തിൽ
തങ്ങൾക്ക് വിനയാണെന്നോർത്തിടാതെ
പുഴയും, കുളവും, തോടുമെല്ലാം
കുുപ്പയാൽ നിറ‍‍ഞ്ഞു കവിഞ്ഞിടുന്നു
തെളിനീരുപോലുള്ള ശുദ്ധജലം
ചെളിമൂടി ആകെ നശിച്ചിടുന്നു
മഴപെയ്യും നേരത്തിലാ മാലിന്യങ്ങൾ
മാരക രോഗം പരത്തിടുന്നു
ക്ഷമയറ്റ ഭൂമിതൻ മാറുപിളർന്നിതാ
പ്രളയം നരകമായ് എത്തിടുന്നു
മനുഷ്യർ ഭൂമിക്കു നൽകിയ യാതന
പ്രളയമായ് തിരികെ എത്തിടുന്നു
ഒന്നുകൊണ്ടും മനുഷ്യർ പഠിച്ചതില്ല
നിന്നെ പഠിപ്പിക്കും കാലമെല്ലാം
നിപ്പയായ്, പ്രളയമായ്, കൊറോണയായ്
നിന്നെ പഠിപ്പിക്കും കാലമൊല്ലാം
അഹങ്കാരരം നീക്കി നീ മനുഷ്യനായ്
ഭൂമിതൻ മാറിലേക്കെത്തിടുക
ഭൂമിതൻ കനിവും കാരുണ്യവും
അറിഞ്ഞും കൊടുത്തും കഴിഞ്ഞിടുക
ഞാനെന്ന ഭാവം മാറ്റിടുക
ഞങ്ങളൊന്നല്ലോ പറഞ്ഞിടുക
സ്നേഹം വളരട്ടെ സാഹോദര്യം
എങ്ങും നിറഞ്ഞു പരന്നിടട്ടെ
ദൈവത്തിൻ നാടാം കേരളത്തിൻ
ജനിച്ചു വളരാൻ തുണച്ചിടട്ടെ.


 

ദേവസൂര്യ രതീഷ്
4 B സെന്റ് ആന്റണീസ് എൽ പി എസ്, കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത