ഗവ. ഗേൾസ് എച്ച് എസ് എസ് എൻ പറവൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന മഴ
ക്ഷണിക്കാതെ വന്ന മഴ
ക്ഷണിക്കാതെ വന്ന മഴ ജൂൺ മാസമായി, ആരും ക്ഷണിക്കാതെ ഒരു മിന്നലോടെയാണ് മഴ വന്നത്. മഴ വന്നതോടെ അനു ചാടിയോടി വരാന്തയിലേക്കെത്തി. എന്നിട്ട് അവിടെ ഇരുന്ന് മഴയോട് കിന്നാരം ചെല്ലിയും പാട്ട്പാടിയും മഴയോട് കൂട്ടുകൂടി .അങ്ങനെ എല്ലാ ദിവസവും മഴ വരാറുണ്ടായിരുന്നു. ഒരിക്കൽ മഴ വന്നില്ല. അവൾ അമ്മയോട് കാര്യം തിരക്കി. വേനലായതോടെ ഒരു തുള്ളി വെള്ളം കിട്ടില്ല.ഇപ്പോൾ തന്നെ കിണറിലെ വെള്ളം വറ്റി തുടങ്ങി അവൾക്കാകെ സങ്കടമായി. ഇനി ആരോട് കിന്നാരം ചെല്ലും, ആരോട് പാട്ട് പാടും അവൾ ആകെ തകർന്നു പോയി. ഒരിക്കൽ അവളുടെ അമ്മ പതിവില്ലാതെ കുടവുമായി പോകുന്നത് കണ്ട് അവൾ അമ്മയോട് കാര്യം തിരക്കി. കിണറുകളിലെ വെള്ളം വറ്റി നമ്മുടെ അന്തോണി ചേട്ടന്റെ വീടിന്റെ ചരിവിൽ ഒരു പൈപ്പുണ്ട് അതിൽ മാത്രമേ വെള്ളം ലഭിക്കുകയുള്ളൂ . അനു അന്നുതൊട്ട് ജൂൺ മാസത്തെ കാത്തിരുന്നു. കുറെ നാളുകൾക്ക് ശേഷം അങ്ങനെ ജൂൺ മാസമായി പതിവുപോലെ പ്രകൃതി മഴയെ സ്വാഗതം ചെയ്തു മഴ വന്നതോടെ അനു മഴയോട് വേനലായിരുന്നപ്പോൾ ഉള്ള സങ്കടങ്ങൾ പറഞ്ഞു. അങ്ങനെ മാസങ്ങൾക്ക് ശേഷം വേനലായി മാനം പെട്ടെന്ന് ഇരുണ്ടു. ആരും പ്രതീക്ഷിക്കാതെ മഴ ചാറി അന്ന് മുതൽ വേനലിലും മഴ ആരോടും പറയാതെ അനുവിന്റെ സങ്കടം കേട്ട് വരാറുണ്ടായിരുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- N.PARAVUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ERNAKULAM ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- N.PARAVUR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ERNAKULAM ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ