മാടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം/ഈ അവിധിക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:35, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ അവധിക്കാലത്ത്

ഈ അവിധിക്കാലത്ത് സ്‌കൂൾ വാർഷികവും അതു കഴിഞ്ഞുള്ള അവധിക്കാലവും കാത്തിരുന്ന ഞങ്ങൾ കേട്ടത് നാളെ മുതൽ അവധി തുടങ്ങി എന്നും പരീക്ഷയും വാർഷികവും ഇല്ലെന്നുമാണ് .കൊറോണ കാരണം അച്ഛൻ ബാംഗ്ലൂരിൽ നിന്ന് വരും .സന്തോഷമായി .അച്ഛൻ എത്തിയപ്പോൾ സന്തോഷം പോയി .14 ദിവസം ക്വറന്റിനആണുപോലും .എനിക്കും ചേച്ചിക്കും അച്ഛന്റെ കൂടെ കളിയ്ക്കാൻ പറ്റിയില്ല .അച്ഛൻ കിടന്ന റൂം ക്വാറന്റൈൻറൂമും നമ്മുടേത് ഹാപ്പിറൂം ആണെന്ന് അച്ഛൻ പറഞ്ഞു . അച്ഛൻ നമ്മുടെ ഹാപ്പിറൂമിമലക് മാറുന്ന ദിവസവും കാത്തിരുന്നു. പേടിയോടെ ഇരുന്ന ദിവസം ആയിരുന്നു അത് . പിന്നീട് ഞങ്ങളുടെ വീട് സന്തോഷം നിറഞ്ഞതായിരുന്നു. ഞാനും അച്ഛനും ചേർന്ന് ചെടികളും പച്ചക്കറികളും നാട്ടു. പക്ഷികൾക്കു വേണ്ടി ഒരു പാത്രത്തിൽ വെള്ളവും വെച്ചു. ഞാൻ നട്ട സപ്പോട്ട ,വത്തക്കചെടികൾക്ക് എന്നും വെള്ളം നനക്കും. വലുതാവുന്നുണ്ടോ എന്ന് നോക്കും. പക്ഷി വന്ന് വെള്ളം കുടിക്കുന്നത് കാണാൻ നല്ല രസമാണ്.ഞങ്ങളുടെ തോട്ടത്തിൽ പലതരം ചെടികൾ ഉണ്ട്. നിറച്ചും പൂവുകളും. എപ്പോളും ചെടികളെ നോക്കുന്ന അച്ഛനോട് എനിക് ദേഷ്യമായിരുന്നു .അപ്പോളാണ് എനിക്ക് മനസ്സിലായത് ടീവീ കാണുന്നതിലും ഫോണിൽ കളിക്കുന്നതിലും നല്ലരസമാണ് ചെടികളെയും പൂവുകളെയും പക്ഷികളെയും പൂമ്പാറ്റകളെയും കാണുമ്പോളെന്ന് .ഈ മഹാ മാരിയെ പിടിച്ചുകെട്ടാൻ നമുക്ക് ഒന്നിച്ചു മുന്നേറാം ,നല്ലൊരു നാളേക്കായ് കാത്തിരിക്കാം .

അദ്വിക് എസ്.
2 മാടത്തിൽ പൂക്കോട് എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ