സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി/അക്ഷരവൃക്ഷം/കിട്ടുവും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45312 (സംവാദം | സംഭാവനകൾ) (Added by Jaison Thomas)
കിട്ടുവും മിട്ടുവും

ഒരു ദിവസം കാട്ടിൽ കൂടി നടക്കുകയായിരുന്നു മിട്ടു കടവ. ഭയങ്കര വിശപ്പ് ഒന്നും കിട്ടിയില്ല അപ്പോഴാണ് കിട്ടു കുരങ്ങൻ ആ വഴി വന്നത് കുരങ്ങൻ എങ്കിൽ കുരങ്ങൻ മിട്ടു കരുതി ഗർ ഗർ മിട്ടു മുരണ്ടു. കിട്ടു പേടിച്ചു പോയി. നിന്നെ ഞാൻ അകത്താക്കും ഇന്ന് നിന്നെ ഞാൻ അകത്താക്കും നല്ല വിശപ്പ് മിട്ടു അലറി. ഇതുകേട്ട് എന്ത് ചെയ്യും എന്ത് ചെയ്യും എന്നറിയാതെ കിട്ടു വിഷമിച്ചു എങ്കിലും ധൈര്യത്തോടെ പറഞ്ഞു എന്നെ ഉപദ്രവിക്കരുത് മരങ്ങൾ തോറും ചാടി നടക്കുന്ന ഒരു പാവം കുരങ്ങൻ ആണ് ഞാൻ കിട്ടുവിന്റെ പറച്ചിൽ മിട്ടു കേട്ടില്ല ഇവനെ അകത്താക്കുക തന്നെ മിട്ടു ഉറപ്പിച്ചു പെട്ടെന്ന് കിട്ടുന് ഒരു സൂത്രം തോന്നി അവൻ മിട്ടുവിനോട് പറഞ്ഞു "സർക്കസ് വേലകൾ പലത് അറിയാം കാണിച്ച് ഇടാൻ വേഗത്തിൽ" സർക്കസ് എന്ന് കേട്ടപ്പോൾ വിട്ടു വിശപ്പിന്റെ കാര്യം മറന്നു ഇത്തിരിനേരം വിശപ്പ് സഹിച്ചാലും സർക്കസ് കാണാമല്ലോ സമ്മതം മൂളി കാത്തുനിന്നു നിമിഷങ്ങൾക്കകം കിട്ടു അടുത്തുള്ള മരത്തിലേക്ക് ചാടി കയറി ഒരു കമ്പിൽ ഇരിപ്പുറപ്പിച്ചു പിന്നെ ചില്ലയിൽ തൂങ്ങിയാടി മുട്ടുവിന് കളിയാക്കി അവൻ ചിരിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ അമളി മിട്ടുവിന് മനസ്സിലായത് അവൻ മിണ്ടാതെ നടന്നു പോയി.

നയന ഷൈജോ
4 എ സെന്റ് തോമസ് എൽ പി എസ്സ് മരങ്ങാട്ടുപള്ളി
കൂറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത / കഥ / ലേഖനം