സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ഭൗമിക പ്രപഞ്ചത്തിൽ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി. ജലം, മൃഗങ്ങൾ,നദികൾ ,കാട് ,ഇഴജന്തുക്കൾ, മനുഷ്യർ തുടങ്ങിയവയെല്ലാം പ്രകൃതിയിലാണുള്ളത്. പ്രകൃതിയിൽ അതിശയമായി കാര്യങ്ങളാണുള്ളത് . പ്രകൃതി കാണൻ തന്നെ ഒരു ഐശ്വര്യമാണ് .പക്ഷേ നമ്മൾ മനുഷ്യർ ആ ഐശ്വര്യം തല്ലിക്കെടുത്തുന്നു.നദിയിലെ ശുദ്ധ ജലത്തെ മനുഷ്യൻ പ്ലാസ്റ്റിക് തുടങ്ങിയ വേസ്റ്റുകൾ നിക്ഷേപിച്ച് നദി അശുദ്ധമാക്കുന്നു. വൃക്ഷങ്ങൾ മനുഷ്യർക്കും മൃഗങ്ങളാകും മറ്റു ജീവജാലങ്ങൾക്കും ശുദ്ധവായു നൽകുന്നു. എന്നാൽ മനുഷ്യൻ ആ വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. മൃഗങ്ങൾ കാട്ടിലെ മനുഷ്യരാണ് അവരില്ലെങ്കിൽ കാടില്ല പക്ഷേ മനുഷ്യർ അവയെ പിടിച്ച കൊന്നു തിന്നുകയും, കാഴ്ച്ചബംഗ്ലാവിലേക്ക് കൊണ്ടുപോയി കൂട്ടിലടചു കാഴ്ചവസ്തുക്കളാക്കുകയും പക്ഷികൾ ആകാശത്തിലൂടെ പറന്നു നടക്കുന്നത് കാണാൻ എന്ത് രസമാണ്.അവിടെയും മനുഷ്യൻ കെട്ടിപ്പൊക്കിയ മൊബൈൽ ടവറിന്റെ റേഡിയേഷൻ ഏറ്റു അവ ചത്ത് വീഴുന്നു .കൂടാതെ വല്യ ഫാക്ടറികൾ കെട്ടിപ്പൊക്കി അതിൽ നിന്നും വമിക്കുന്ന പുക അന്തരീക്ഷ വായു മലിനമാക്കുന്നു. പ്രകൃതിയോടെ കാണിക്കുന്ന ഈ ക്രൂരതക്ക് മനുഷ്യന് നല്കുന്ന ദുരന്തമാണ് വെള്ളപ്പൊക്കം, വരൾച്ച, ഉരുൾപൊട്ടൽ, പ്രകൃതിദുരന്തം തുടങ്ങിയവ എന്നിട്ടും മനുഷ്യൻ നന്നാകുന്നില്ല . അതിനാൽ പ്രകൃതി വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ പോരാടാൻ പുതിയ തല മുറക്ക് കഴിയട്ടെ.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ