എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>അതിജീവിക്കും നാമിതിനെ </big>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കും നാമിതിനെ


ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല
ഉള്ളവനും ഇല്ലാത്തോനും വേർത്തിരിവൊന്നില്ല
ദേശ മില്ല ഭാഷയില്ല കൂട്ടുകാരനല്ല
പെട്ടു പോയാൽ പെട്ടിയിലാണ് ഓർത്തു കൊൾക നമ്മൾ
വീട്ടിൽ നിൽക്കാൻ നേരമില്ല ഓട്ടമാണ് ഓട്ടം
കൂട്ടുകൂടാനാശയോടെ ഓട്ടമാണ് ഓട്ടം
റോട്ടിലാകെ കാക്കിയാണ് തട്ടു കേട് കിട്ടും
നിർത്തും നിൻ്റെ ഓട്ടമ വർനിർത്തും നിൻ്റെ ചാട്ടം
നാടനില്ല ഫോറിനില്ല ലഹരിയുമില്ല
അടിയുമില്ല തൊഴിലുമില്ല നാട്ടിലാകെ സ്നേഹം
ഒരു മയോടെ ഒത്തുചേർന്ന് മാരിയെത്തുരത്താം
കരുതലോടെ നീങ്ങാം
ജാഗരൂകരാവാം
കഞ്ഞിയെങ്കിൽ കഞ്ഞി കപ്പയെങ്കിൽ കപ്പ
ഉള്ളതങ്ങ് മോന്തി വീട്ടിലങ്ങിരിക്കാം

 

സൽമാൻ ബാദുഷ
4ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത