വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
മാർച്ച് 10 ന് ആണ് കൊറോണ മഹാമാരി മൂലം സ്കൂളടച്ചത് . എനിക്ക് വളരെ വിഷമം തോന്നി . കാരണം നമ്മുടെ വിദ്യാലയത്തിലെ പഠനോത്സവമായിരുന്നു മാർച്ച് 11 ബുധനാഴ്ച . എങ്കിലും മാർച്ച് 10 ന് 2 മണിക്ക് ഞങ്ങൾ പഠനോത്സവം നടത്തി . നിങ്ങളുടെ പരിപാടി എല്ലാ അദ്ധ്യാപകരും ചേർന്ന് വളരെ പെട്ടന്ന് തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു . അതുകൊണ്ടുതന്നെ എന്റെ ടീച്ചർമാരോട് എനിക്ക് വളരെ അധികം നന്ദിയുണ്ട് . കാരണം അത് നിങ്ങളുടെ പരിപാടിയായിരുന്നു .സ്വാഗതവും അധ്യക്ഷനും ആശംസയും നന്ദിയും എല്ലാം ഞങ്ങൾ തന്നെയാണ് നടത്തിയിരുന്നത് . എല്ലാ പരിപാടിയും രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വളരെ ഭംഗിയായി നടന്നു .അങ്ങനെ അന്നത്തെ ദിവസത്തോടുകൂടി എന്റെ രണ്ടാം ക്ലാസ് പഠനം പൂർത്തിയായി . മാർച്ച് 31 ന് നടക്കേണ്ട വാർഷികപരിപാടിയും ഇസ്മായിൽ മാഷുടെ യാത്രയയപ്പ് പരിപാടിയും എല്ലാം മുടങ്ങി . ഇപ്പോൾ വീട്ടിലിരിക്കുമ്പോൾ എനിക്ക് വളരെ വിഷമം തോന്നുന്നു . എന്റെ സ്കൂളിലെ കൂട്ടുകാരെയും അദ്ധ്യാപകരെയും ഞാൻ ഓർക്കാറുണ്ട് . പക്ഷെ ഇന്ന് ലോകത്തു പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയിൽ നിന്നും രക്ഷപെടാൻ വീട്ടിലിരിക്കുന്നതാണ് ഏറ്റവും നല്ല മാർഗമെന്ന് എനിക്ക് ബോധ്യപ്പെട്ടു .അടുത്ത വർഷമെങ്കിലും പേമാരിയും മഹാമാരിയും ഇല്ലാത്ത ഒരു പുതിയ കാലത്തിനു വേണ്ടി എല്ലാവര്ക്കും സുഖജീവിതത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ