എ.ൽ.പി.എസ്.പുളിയക്കോട്/അക്ഷരവൃക്ഷം/കോവിഡ് കാല അനുഭവങ്ങൾ''

21:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48325 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''കോവിഡ് കാല അനുഭവങ്ങൾ'' <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കാല അനുഭവങ്ങൾ
<writeup>

പ്രിയ കൂട്ട കാരെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമല്ലെ? പിന്നെ നമ്മൾ പരീക്ഷക്കൊരുങ്ങി അതു പോലെ നമ്മുടെ വാർഷികത്തിനുള്ള ഒരുക്കൾ നടന്നുകൊണ്ടിരുന്നു. അന്നായിരുന്നുവല്ലോ അതിനെ എല്ലാം നിർത്തിവെച്ച് കോവിഡ്-19 എന്ന കൊറോണ വൈറസ്സ് നമ്മെയെല്ലാം പൂട്ടിയിട്ടത്. കേന്ദ്രസർക്കാർ ലോക്ക്ഡൌൻ പ്രഖ്യാപിച്ചത് കൊണ്ട് നമ്മുടെ രാജ്യത്തിന് ഒരു പരുതി വരെ കോവിഡിനെ നിയന്ത്രിക്കാനായി. എന്നാലും ചില സംസ്ഥാനങ്ങൾ കോവിഡിൻ്റെ പിടിയിലായിട്ടുണ്ട്. അവിടൊങ്ങളിലൊക്കെയായി ഈ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാൽപതിനായിരം കടന്നു. വിദേശരാജ്യങ്ങളിലുള്ള മലയാളികളും ഈ രോഗം ബാധിച്ച് കഷ്ടപ്പെടുന്നുണ്ട് . കേരളത്തിന് ആശ്വാസമാണെങ്കിലും നമുക്ക് സമാധാനിക്കാനായിട്ടില്ല. വരും ദിവസങ്ങളിൽ ആശ്വാസമുള്ള വാർത്തകൾ കേൾക്കാമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഈ വൈറസ് ഒന്നു പിടി വിട്ടാല ല്ലെ നമുക്കിനി സ്കൂളുകളിലൊക്കെ ഒത്തുകൂടാൻ കഴികയുള്ളു .. അതിന് വേണ്ടി നമുക്കെല്ലാം കൂട്ടമായുള്ള കളികളൊക്കെ ഒഴിവാക്കി വീടിനുള്ളിലിരുന്ന് എഴുതിയും വരച്ചും കൂട്ടിയും കുറച്ചും തിന്നും കുടിച്ചും ഈ കോവിഡിനെതിരെ പൊരുതാം വിജയിക്കുമ്പോൾ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ........

</writeup>
മുഹമ്മദ് ബിഷ്ർ.M
3 എ.ൽ.പി.എസ്.പുളിയക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം