Login (English) Help
നിസാരനെന്നു കരുതിയതെങ്കിലും കൊറോണയെന്നൊരു കൊടുംഭീകരനാം കൃമികീടം അഖിലാണ്ഡം വിറപ്പിച്ച് അതിവേഗം പടരുന്നു കാട്ടുതീ പോൽ! വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചങ്ങ് നിന്നിടുമ്പോൾ വിരസത ഒട്ടുമേയില്ലാതെ വിലസുന്നവൻ ലോകത്തിൽ ഭീഷണിയായ്. ഇനിയാര് ഇനിയാരെന്ന് രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.. ഞാനില്ല ഞാനില്ലയെന്നോതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്. കേമത്തരം കാട്ടാൻ മുന്നിൽ നിന്നോർ കേഴുന്നു ഒരിറ്റ് ശ്വാസത്തിനായി. കേട്ടവർ കേട്ടവർ അകന്നു മാറുന്നു നിസാരരവർ തേടുന്നു മാർഗങ്ങൾ കൊറോണയെ തടഞ്ഞിടുവാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത