എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന/അക്ഷരവൃക്ഷം/നദികൾ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നദികൾ

നമ്മുടെ ചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ ചുറ്റുപാടിൽ ജീവിക്കാൻ പ്രകൃതി നമുക്ക് സ്വാഭാവിക പരിസ്ഥിതി പ്രധാനം ചെയ്യുന്നു. നമ്മുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, പച്ചക്കറികൾ, നീല ആകാശം, നദികൾ, കടൽ, വനങ്ങൾ, വായു, മലകൾ തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ്. അത് നാം നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല. അങ്ങനെ ഈ പ്രകൃതിയിലെ മനോഹരമായ നദികളെ പറ്റി ഞാൻ ആലോചിച്ചു. എല്ലാ നദികളുടെയും ജീവിതം ആരംഭിക്കുന്നത് ചെറിയ ചെറിയ അരുവികൾ നിന്നാണ്. ആ ചെറിയ അരുവികൾ മലനിരകളിൽ നിന്നും താഴേക്ക് ഒഴുകുന്നു. ചിലപ്പോൾ ആ ജലം മഞ്ഞ് ഉരുകിയതാവാം അല്ലെങ്കിൽ മഴവെള്ളവും ആകാം. താഴേക്ക് ഒഴുകുന്ന സമയത്ത് നദികൾ കുന്നും തടവും പോലുള്ള ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവരുന്നു. അങ്ങനെ ചെറിയ അരുവികൾ എല്ലാം ഒരുമിച്ച് അതിന്റെ ഒഴുക്കിൽ ഉടനീളം വലിയ വലിയ അരുവികൾ ആയി മാറുന്നു. ഇങ്ങനെയാണ് നദി രൂപംകൊള്ളുന്നത്. നദികൾ മലമുകളിൽ നിന്ന് താഴേക്ക് ഒഴുകുമ്പോൾ ഉപരിതലത്തിലെ കല്ലുകളുമായി ജലം ഉരസി ഉരസി താഴ്‌വരകൾ രൂപീകരിക്കുന്നു. മലകളിൽ നിന്ന് ഒഴുകി താഴ്ന്ന സ്ഥലത്ത് എത്തുമ്പോൾ നദികളുടെ വീതി കൂടുകയും അവ വഴിമാറി ഒഴുകുകയും ചെയ്യുന്നു ഒടുവിൽ അവ കടലിലേക്ക് ചെന്നെത്തുകയും ചെയ്യുന്നു. “ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് ഒരു പുഴയാകണം. ദാഹിച്ചു വരുന്നവർക്ക് ദാഹമകറ്റണം. അഭയം തേടുന്നവർക്ക് ഒരു വാസസ്ഥലമാകണം. മണ്ണടിഞ്ഞ ആത്മാക്കളെ ഹൃദയത്തിൽ അലിയിക്കണം പശ്ചാത്താപത്തിൻ പാപഭാരം പേറിവരുന്നവർതൻ പാപങ്ങൾ കഴുകിക്കളയണം.” എന്റെ ഈ പഠനത്തിൽ എനിക്ക് മനസ്സിലായി നമ്മുടെ നദികൾ ഇന്ന് മലിനമായി കൊണ്ടിരിക്കുന്നു എന്ന്. എത്രയോ ഉപകാരങ്ങൾ ചെയ്യുന്ന പ്രകൃതിയുടെ വരദാനമായ നദികളെ നാം മലിനമാക്കാതെ നെഞ്ചോടു ചേർക്കുകയാണ് വേണ്ടത്.

നന്ദന
9D എം.കെ.എ.എം.എച്ച്.എസ്.എസ്. പല്ലന
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം