എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം1

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം1 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം1

സൂര്യന്റെ ചുറ്റും കുണുന്ന എറ്റവും ഔട്ടർമോസ്റ്റ് ആയിട്ടുള്ള സൂര്യൻെറ അന്തരീക്ഷത്തിൽ നിന്നുള്ള പ്ലാസ്മപോലുള്ള ആകൃതിയിലാണ് കൊറോണവൈറസ് .ഈ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ ഒരാഴ്ച കഴിയുമ്പോൾ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. അവ ചുമ,തുമ്മൽ,ശ്വാസമുട്ടൽ,ചർദ്ദി,വയറിളക്കം മാത്രമല്ല ഉയർന്ന താപനിലയും.ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ശരീര സ്രവങ്ങളിൽ നിന്നാണ് ഈ രോഗം പടരുന്നത്.പ്രധാനമായും തുമ്മുമ്പോഴും,ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ഉമിനീർതുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.ഇടയ്ക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകുക.പുറത്തേക്ക് പുകുമ്പോൾ മാസ്ക്ക് ധരിക്കുക.കൂടാതെ പനിയെന്തെങ്കിലും ഉണ്ടങ്കിൽ ‍ഡോക്ടറെ കാണുക.പ്രതിരോധശേഷി കുറഞ്ഞവരിൽ പെട്ടെന്ന് ബാധിക്കും.മാത്രമല്ല പത്ത് വയസിൽ കുറഞ്ഞ കുട്ടികളെയും പെട്ടെന്ന് ബാധിക്കും.ഇതിന് പ്രധാനമായും വേണ്ടത് വ്യക്തി ശുചിത്വമാണ്.ആളുകൾ തമ്മിൽ അകലം പാലിച്ച് നിൽക്കുന്നതും കൂട്ടംകൂടി നിൽക്കുന്നിടത്ത് പോകാതിരിക്കുകയും സൽക്കാരങ്ങളിൽ നിന്ന് ഒഴിവാകലുമാണ്.വീട്ടിൽ തന്നെ പരമാവധി കഴിഞ്ഞുകൂടലാണ് ഉത്തമം.രോഗം ബാധിച്ചവരോട് സംസാരിക്കുമ്പോഴും വായിലൂടെ ഇത് പകരും.ആയതിനാൽ കൊറോണ എന്ന മഹാമാരിയെ രാജ്യത്ത് നിന്നും തുടച്ചു മാറ്റുക അനിവാര്യമാണ്.അങ്ങനെ സംഭവിക്കണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം.

ഫാത്തിമ നസ്രിന്
7 E എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം