ജി.എച്ച്.എസ്. നല്ലളം/അക്ഷരവൃക്ഷം/മഹാമാരി

21:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsnallalamwiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ബന്ധിതരായി നാം ഓരോ കുടിലിലായ്
മാനവരൊക്കെയും ബന്ധനത്തിൽ
ഇതുവരെ ഈ ലോകം നമ്മോട് തേടിയ
നിമിഷത്തെയിന്നു നാം കണ്ടറിഞ്ഞു.
ഞാനെന്ന ഭാവത്തിലാടിത്തിമിർത്ത നാം
പ്രാണനായ് ഓടിയൊളിച്ചിടുന്നു.
ഇന്നോളം തീർത്തൊരു കാരാഗൃഹത്തിൻ വില
ഇന്നു നാം നേരിലായ് കൊണ്ടറിഞ്ഞു.
 ആനന്ദിച്ചാടും അവർക്കു മുന്നിൽ നീ -
യിന്ന് ഒരു പീറ അണുവിനാൽ ഊരിന്നുള്ളിൽ
വദനം മറച്ചുള്ള കീറത്തയാക്കി
നീ വീണ്ടും പ്രാണനായ് നിശ്വസിച്ചു.
പ്രാണനായ് കേഴുന്ന മർത്യന്റെ രോദനം
അമ്മതൻ നെഞ്ചിലെ തേങ്ങലായ്
ചേതനയറ്റുള്ള മർത്യന്റെ ദേഹങ്ങൾ
അമ്മ തൻ ഉള്ളിൽ കുമിഞ്ഞ് കൂടി
അമ്മതൻ ഉള്ളിലെ തേങ്ങലും വിങ്ങലും
കാണണം മർത്യരാം നമ്മളെന്നും.

സന എം
8 എ ജി.എച്.എസ് നല്ലളം
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത