സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ വാർദ്ധക്യത്തിന്റെ ചുളിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വാർദ്ധക്യത്തിന്റെ ചുളിവുകൾ

അമ്മയ്ക്ക് ഒരുമ്മ നൽകാൻ കഴിയാത്ത മകളുടെ കാല ത്താണ് ഞാനും നിങ്ങളും. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വവികസനത്തിന് ആക്കം കൂട്ടുന്നത് അമ്മയാ ണ്. സ്വപ്നം കാണാൻ പഠിപ്പിച്ചത് അമ്മയാണ്, ജീവി തത്തിൽ ഉയരങ്ങളിൽ എത്താൻ പ്രേരണ നൽകിയത് എല്ലാം അമ്മയാണ്. പകലന്തിയോളം പണിയെടുത്ത് മുണ്ടിന്റെ കോന്തലയിൽ നാലിടങ്ങഴി അരിയും കെട്ടി വച്ച് വീട്ടിലെത്തി അത് കഞ്ഞിവച്ച് തന്ന് വീണ്ടും രാപാർക്കാനുള്ള കൂരമേയാൻ, ചിമ്മിണിവിളക്കിന്റെ ഇമ്മിണി വെട്ടത്തിൽ ഓലമെടഞ്ഞ് അടുത്ത തുലാ വർഷത്തിന് മുമ്പ് കൂരകെട്ടിമേയാൻ കഠിനാദ്ധ്വാന ത്തിന്റെ പാഠം കാട്ടിത്തന്നു. എത്ര...എത്ര കഥകൾ ചൊല്ലിത്തന്നു അമ്മ. അമ്മയുടെ മടിത്തട്ടിലിരുന്നു കൗതുകത്തോടെ കഥകളെല്ലാം കേട്ടിരുന്നു. നിലാവ് ചെയ്തിറങ്ങുന്ന രാത്രികളിൽ നെൽപ്പാടങ്ങളെ തഴുകിവരുന്ന കാറ്റും മാനത്ത് ഉദിച്ചനക്ഷത്രങ്ങളും എത്രയോ കഥകൾക്ക് കുട ചൂടിയിരിക്കുന്നു.

“ജീവിതത്തിന്റെ സായാഹ്നത്തിലും ആ സ്നേഹനിധി എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.”കുഞ്ഞ് കരയുമ്പോ ഓടിയെത്തുന്ന അമ്മ, അമ്മ വിളിക്കുമ്പോ ഓടിയകലുന്ന മക്കൾ!!!അതാണ് ഇന്നത്തെ പരിഷ്കൃത സമൂഹം. ഇന്നത്തെ വീടുകൾ വെറും മണ്ണും കല്ലും മാത്രമാണ്. ജീവനില്ല, ജീവനുണ്ടാകണമെങ്കിൽ സ്നേഹമുണ്ടാകണം, സ്നേഹം വിളമ്പാൻ അമ്മ വേണം, സ്നേഹത്തിന് പടച്ചട്ടയണി ഞ്ഞ ആളാണ് അച്ഛൻ. അഭിമാനത്തോടെ വീടിന്റെ ഉമ്മറത്ത് ഇരുത്തേണ്ടവരെ അപമാനത്തോടെ വീടി ന്റെ പിന്നാമ്പുറങ്ങളിലേക്കും അവിടെനിന്ന് തെരുവി ലേക്കും വലിച്ചെറിയപ്പെടുന്നു. “വാർദ്ധക്ക്യത്തിന്റെ ചുളിവുകൾ നിന്റെ പ്രതാപത്തിന് അവരെ ഒപ്പം കൂട്ടാൻ കഴിയാതെയായിരിക്കുന്നുവോ മക്കളെ ?”

എന്റെ നാട്ടിൽ ഒരാളുണ്ട്. അയാളുടെ ജീവിതചെലവുകൾക്ക് പോലും അയാളുടെ വരുമാനം തികയില്ല. എന്നും വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ ഒരു പലഹാരപ്പൊതി കൈയ്യിൽ തരും. ഒരിക്കൽ അയാളോട് ഞാൻ ചോദിച്ചു: “ആർക്കാണ് ഈ പലഹാര പ്പൊതി?” എന്റെ അമ്മയ്ക്കാണ്, അമ്മയ്ക്ക് പ്രായം എൺപത് കഴിഞ്ഞു. പക്ഷേ അമ്മ ഇത് കഴിയ്ക്കില്ല. എന്നിട്ടും ഞാനിത് വാങ്ങുന്നത് അമ്മയുടെ നേരെ ഈ പൊതിനീട്ടുമ്പോൾ ആ മുഖത്തുണ്ടാകുന്ന പുഞ്ചിരിക്ക് പകരം വെക്കാൻ ഈ ലോകത്ത് മറ്റൊന്നിനും കഴിയാത്തുതുകൊണ്ടാണ്. ഇതാണ് യഥാർത്ത മാതൃ സ്നേഹം.

കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ എത്ര വൃദ്ധസദനങ്ങൾ ഉണ്ട് ? അതിന്റെ പ്രവർ ത്തനങ്ങൾ ഭംഗിയായി നടക്കുമ്പോൾ ഓരോ മാതാപിതാക്കളും രാപാർക്കാൻ തെരുവിലേക്ക് ഇറങ്ങുന്നു. “കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം.” കുടുംബത്തിൻ കാതൽ എന്നത് മാതാപിതാക്കളാണ്. അവരെ കൂടെ കൂട്ടുമ്പോഴാണ് കുടുംബം ”ആകുന്നത്.മണ്ണിനടിയിൽ ഉറവ മറഞ്ഞ് കിടക്കുന്നത് പോലെ നമ്മുടെ മനസ്സിലും സ്നേഹത്തിന്റെ, കരുതലിന്റെ ആർദ്രത നിറഞ്ഞ് നിൽക്കുന്നുണ്ട്. അത് പുറത്തേക്ക് ഒഴുക്കിവിടണം. മറ്റുള്ളവർക്ക് പ്രചോദനമാകണം. അങ്ങനെ സ്നേഹനിധികളായ മാതാവിനെയും പിതാവിനെയും ഒരുമിച്ച് രാപാർക്കാൻ കൂട്ടണം.ഇന്ന് വ്യക്തിത്വവികസനത്തിനും പോസിറ്റീവ് എനർജി ദിവസം മുഴുവനും എങ്ങനെ നിലനിർത്താം എന്നുള്ള ക്ലാസുകളുടെ പ്രവാഹമാണ്. കോച്ചിങ്ങ് തരാൻ ഏറ്റവും കഴിവുള്ള രണ്ട് വ്യക്തിത്വങ്ങളാണ് മാതാപിതാക്കൾ. അവരാണ് നിന്നെ നടക്കാൻ പഠി പ്പിച്ചത് , ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചതും നിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിച്ച് പറക്കാൻ കഴിയുന്ന തരത്തിൽ നിന്നെ പ്രാപ്തനാക്കിയത് നിന്റെ അച്ഛനും അമ്മയുമാണ്. ആ സ്നേഹനിധികളെ വിസ്മരിച്ച് കൊണ്ട് കടന്നുപോയാൽ നിനക്ക് നിന്നെ തന്നെ നഷ്ടപ്പെട്ടുപോകും.

എനിക്ക് എഴുതി അവസാനിപ്പിക്കാൻ കഴിയുന്നില്ല. എങ്കിലും നിർത്തുകയാണ്...! എന്റെ പ്രിയപ്പെട്ട സുഹ‍ൃത്തുക്കളേ... ഇത് വായിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഒരു നിമിഷമെങ്കിലും വരികൾ ക്കിടയിൽ നിങ്ങളുടെ മനോമുഖരത്തിൽ ഓർത്തെങ്കിൽ അത് അനിർവജനീയമായ സ്നേഹമാണ്,അനന്തമായ സ്നേഹമാണ് !


ജ്യോതിക ജോസഫ്
9 സി സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം