പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/എൻറെ അവധിക്കാല ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14648 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻറെ അവധിക്കാല ദിനങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ അവധിക്കാല ദിനങ്ങൾ

എൻറെ അവധിക്കാല അനുഭവങ്ങളിൽ ഏറ്റവും രസകരമായി തോന്നിയത് പച്ചക്കറി കൃഷി ചെയ്തതാണ്. ഞാനും ആപ്പനും അനിയത്തിയും ചേര്ന്നാ ണ് കൃഷി ചെയ്തത്. പൊട്ടിക്കയും, ചീരയും, പച്ചമുളകും, തക്കാളിയും, വെണ്ടക്കയും, വഴുതിനിയുമൊക്കെ എന്റെ തോട്ടത്തിൽ ഉണ്ടായിരുന്നു. ആപ്പൻ വാങ്ങിയ ഗ്രോബാഗിൽ മണ്ണു നിറച്ച് അതിൽ വിത്തും തൈകളും നട്ടു. അതിന് വെള്ളവും വളവും നല്കി. ഞാനും അനിയത്തിയും ആപ്പനെ സഹായിച്ചു. എല്ലാ ദിവസവും ഞങ്ങൾ ചെടിയുടെ വളര്ച്ചു നിരീക്ഷിച്ചു. ഒരു ദിവസം നോക്കിയപ്പോ ൾ ചെടിയുടെ ഇലകൾ പ്രാണികൾ തിന്നതായി കണ്ടു. ഞങ്ങള്ക്ക്് ദേഷ്യം വന്നു. പ്രാണികളെ തുരത്താൻ വേണ്ടി ഒരു കെണി ഉണ്ടാക്കി. ഒരു പാട്ടയുടെ രണ്ടു വശത്തും തുളവച്ചു. അതിൽ തുളസിനീരും പാരസെറ്റാമോൾ പൊടിച്ചതും ചേര്ത്ത് തോട്ടത്തിന് സമീപം വച്ചു. അത്ഭുതം പ്രാണികള് എല്ലാം ചത്തുപോയി. പിന്നെ ഞങ്ങളുടെ ചീര വളര്ന്ന്ട വലുതായി. ചീര മുറിച്ച് ഭക്ഷണമാക്കി. ബാക്കി പച്ചക്കറികൾ പാകമാകാൻ ഞങ്ങൾ കാത്തിരിക്കുകയാണ്....

അതിദത്ത്. ടി
3 പാട്യം എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം