20:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നേരം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നോടൊപ്പം കളിക്കാൻ
ഉപ്പാക്കു നേരം............
എന്നെ കൊഞ്ചിക്കാൻ
ഉമ്മാക്കു നേരം ............
കുഞ്ഞിപ്പുര കെട്ടിത്തരാൻ
ഇക്കാക്കു നേരം .........
കഥ പറഞ്ഞു തരാൻ
വല്ല്യുമ്മാക്കു നേരം .........
വീട്ടിലെല്ലാർക്കും വേണ്ടുവോളം
നേരമുള്ള കാലമല്ലോ
ഈ കൊറോണക്കാലം....