ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ഒരുമിക്കാം ഭൂമിക്കു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം ഭൂമിക്കു വേണ്ടി |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിക്കാം ഭൂമിക്കു വേണ്ടി

നമ്മുടെ നാട് അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ എന്തൊക്കെയാണ് ?നമ്മുടെ പരിസരം മുഴുവൻ മാലിന്യം കൊണ്ട് നിറയുകയാണ് .പുഴകളും തോടുകളും ജലാശയങ്ങളും മനുഷ്യൻ വലിച്ചെറിയുന്ന മലിന വസ്തുക്കൾ കൊണ്ട് നിറയുന്നു. അതിനാൽ ജലമലിനീകരണവും അതിന്റെ തുടർച്ചയായി വളരെ അധികം ജലജന്യ സാംക്രമിക രോഗങ്ങളും നമുക്കുണ്ടാകുന്നു .നാം ഉപയോഗപ്രദം എന്ന് കരുതിയിരുന്ന പ്ലാസ്റ്റിക് എന്ന വസ്തുവിന്റെ ഉപയോഗവും ഇന്ന് വളരെയേറെ ചോദ്യചിഹ്നമാകുന്നു. പ്ലാസ്റ്റിക് കത്തിക്കുന്നത് മൂലവും വലിച്ചെറിയുന്നത് മൂലവും വളരെ ഏറെ ദോഷങ്ങൾ ഉണ്ടാകുന്നുണ്ട് ഇന്ന് പ്ലാസ്റ്റിക് നിരോധനത്തിലൂടെ ഗവൺമെന്റ് ഈ മഹാവിപത്തിനെതിരെ ഒരു പ്രതിരോധത്തിന്റെ പടി തീർത്തു കഴിഞ്ഞു .പ്ലാസ്റ്റിക്കിൽ നിന്നുണ്ടാകുന്ന പുക ഗുരുതരമായ ശ്വസകോശ രോഗങ്ങൾക്ക് കാരണമാകുന്നു . നാമെല്ലാ ദിവസവും നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം ഇതിലൂടെ ഒരു പരിധിവരെനമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കും. ഇവിടെയാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു .ഇതൊരു വെറും ചടങ്ങായി നാം കാണരുത് പ്രപഞ്ചത്തിന്റെ നിലനിൽപ്പ് തന്നെ ഈ പ്രകൃതിയെ ആശ്രയിച്ചാണ് . പക്ഷെ നമ്മളോ പ്രകൃതിയോട് ക്രൂരതകൾ മാത്രമാണ് ചെയ്യുന്നത് .നമ്മുടെ പ്രവർത്തികൾ ഈ പരിസ്ഥിതിയെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നു എന്ന് നാമെല്ലാം ഒരുപോലെ ചിന്തിക്കണം .നിത്യജീവിതത്തിൽ നാം പരിസ്ഥിതിയെ സംരക്ഷിക്കണം .എങ്കിലേ പ്രകൃതിയെ നമുക്ക് നിലനിർത്താൻ സാധിക്കു .നാമോരോരുത്തരും വിചാരിച്ചാൽ മാത്രമേ വിവിധ തരം മലിനീകരണ പ്രശ്നങ്ങളിൽ നിന്നും ഒരു പരിഹാരം കണ്ടെത്തി നമ്മുടെ പെറ്റമ്മയായ ഭൂമിയെ സംരക്ഷിക്കാൻ കഴിയൂ .കൂടുതൽ ചെടികളും ,മരങ്ങളും നട്ടു വളർത്തി ഭൂമിയുടെ പച്ചപ്പ്‌ നിലനിർത്തണം .പ്രകൃതിയില്ലെങ്കിൽ നാം ഇല്ലെന്നും നമ്മുടെ നിലനില്പില്ലെന്നും മനസിലാക്കി നാം ജീവിക്കണം .നമ്മൾ പ്രകൃതിയെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിച്ചാൽ അത് വരും തലമുറയ്ക്ക് ഒരു മുതൽ കൂട്ടാവുക തന്നെ ചെയ്യും

ദേവനന്ദ
6C ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.
ചടയമംഗലം. ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം