എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

ലോകത്തെ മുഴുവൻ ഇപ്പോൾ ഭീതിയിലാക്കിയിരിക്കുന്ന ഭയാനകമായ വൈറസ് ആണ് കൊറോണ. കോവിഡ് 19 എന്ന പേരിലറിയപ്പെടുന്ന ഈഭീകരനെ നമുക്ക് പിടിച്ചുകെട്ടാൻ ഇതുവരെ കഴിഞ്ഞില്ല. ചൈനയിലാണ് ഇതിന്റെ തുടക്കം എങ്കിലും അമേരിക്ക,ഇറ്റലി,സ്പെയിൻ,സൗദിഅറേബ്യ,കുവൈറ്റ് തുടങ്ങി നമ്മുടെ ഇന്ത്യരാജ്യത്തെ വരെ കുറെ ആളുകൾ ക്ക് ഈ രോഗം ഉണ്ട്.പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയസായവരെ പോലും ഇത് പിടിക്കുന്നുണ്ട്. ഡോക്ടർമാരും നഴ്സുമാരും,പോലീസുകാരും മാറ്റ് പ്രവർത്തകരും രാവും പകലും നമുക്ക് വേണ്ടി പണിയെടുക്കുന്നു. ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ വേണ്ട ഈ സമയത്തു ശരിയായ ശുചിത്വബോധത്തോടെ നാം നിൽക്കണം. ഇപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചുകഴിഞ്ഞു. വിദേശത്തു കഴിയുന്നവരും നമ്മിൽ നിന്നു മാറിനിൽക്കുന്ന നമ്മുടെ ബന്ധുക്കൾ അടുത്തെത്താനും ഈ ലോക്ക് ഡൗണ് കാലത്ത് അകലം പാലിച്ച് നിൽക്കേണ്ടതാണ്. നാം ഒന്നായ് നിന്നാൽ നമ്മുടെ നാടിനെ രക്ഷിച്ചെടുക്കാം. നമ്മുടെ ലോകത്തെ സംരക്ഷിക്കാം.

നാജിയ വി.എൻ
3 A എ.എം.എൽ.പി.സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം