എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/മഴ..... മധുരമഴ... പ്രണയമഴ

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ മധുരമഴ പ്രണയമഴ

ദുഃഖത്തിനടയാളമായൊരാ
അന്ധകാരം കൊണ്ടു
മൂടിയ കാർമേഘം
തിമിർത്തു പെയ്യുന്ന
അശ്രുകണങ്ങൾ മണ്ണിൽ
വീണുടയുന്നതാണീ മഴ
മനസ്സിലെ അന്ധകാരം
കഴുകിക്കളയുന്നതാണീ
മധുര മഴ
തോടും കിണറും ചാലും
മനസ്സാം പുഴയും നിറയ്ക്കുന്നീമഴ
മനസ്സിലാനന്ദം കവിഞ്ഞൊഴുക്കുന്നു
മധുരമീ മഴ
എവിടെയും ആർത്തിരമ്പുമീ മഴ
മനസ്സിൻ ഭാരം കെടുത്തുന്നൊരീ മഴ
പ്രണയ മഴ
 

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത