ദുഃഖത്തിനടയാളമായൊരാ
അന്ധകാരം കൊണ്ടു
മൂടിയ കാർമേഘം
തിമിർത്തു പെയ്യുന്ന
അശ്രുകണങ്ങൾ മണ്ണിൽ
വീണുടയുന്നതാണീ മഴ
മനസ്സിലെ അന്ധകാരം
കഴുകിക്കളയുന്നതാണീ
മധുര മഴ
തോടും കിണറും ചാലും
മനസ്സാം പുഴയും നിറയ്ക്കുന്നീമഴ
മനസ്സിലാനന്ദം കവിഞ്ഞൊഴുക്കുന്നു
മധുരമീ മഴ
എവിടെയും ആർത്തിരമ്പുമീ മഴ
മനസ്സിൻ ഭാരം കെടുത്തുന്നൊരീ മഴ
പ്രണയ മഴ