ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ കൊറോണ, നിനക്ക് നന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ, നിനക്ക് നന്ദി    

ഞങ്ങൾ നയിച്ച ആഡംബര ജീവിതത്തെയും ഞങ്ങൾക്ക് ഉണ്ടായിരുന്ന സംമൃദ്ധിയായ വസ്തുക്കളെയും സ്വതന്ത്രത്തെയും ഞങ്ങൾ ദുരുപയോഗപെടുത്തിയ ഞങ്ങളുടെ ജീവിതത്തെയും കുറിച്ച് മനസ്സിലാക്കി തന്ന നിനക്ക് നന്ദി....

ഈ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് ഞങ്ങളെ വിലക്കി, ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയ സ്നേഹത്തെയും സൗഹൃദത്തേയും കാണിച്ചു തന്നതിനും നിനക്ക് നന്ദി....

നമ്മൾ ചെവികൊള്ളാതിരുന്ന ഭൂമിയുടെ പൊട്ടിക്കരച്ചിൽ ആയിരുന്ന ഗതാഗതത്തെ തടസ്സപ്പെടുത്തി ഭൂമിയെ വീണ്ടും പൂവണിയിച്ച നിനക്ക് വീണ്ടും നന്ദി....

പ്രധീക്ഷിക്കാതെയിരുന്ന നിന്റെ വരവോടു കൂടി ഭയം എന്താണെന്നും നിന്നെ നേരിടാൻ വേണ്ടി മനുഷ്യരെ സ്നേഹമുള്ള സമൂഹമാക്കി മാറ്റുകയും ചെയ്‌ത നിനക്കാണ് എന്റെ നന്ദി....

അങ്ങനെ ഓരോന്നിനും നിന്നോട് എനിക്ക് നന്ദി മാത്രം....

ആയിഷ മെഹ്ഫിൽ എ
6 B ജി .യു .പി .എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത