സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പൊന്നുണ്ണിയും പഴങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊന്നുണ്ണിയും പഴങ്ങളും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊന്നുണ്ണിയും പഴങ്ങളും

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് പഴങ്ങൾ .പഴങ്ങൾ വിൽക്കുന്ന ഒരു കടയുടെ തട്ടിന്മേൽ വിവിധ പഴങ്ങൾ നിറഞ്ഞിരിക്കുന്നു. സ്കൂൾ വിട്ട് പൊന്നുണ്ണി എന്ന പാവം കുട്ടി വിയർത്തൊലിച്ച് അതുവഴി വന്നെത്തുന്നു.


പൊന്നുണ്ണി :
പള്ളിക്കൂടം വിട്ടുവരുന്നൊരു
കുസൃതി കുട്ടൻ ഞാൻ
വിശപ്പ് കൊണ്ടും ദാഹം കൊണ്ടും
തളർന്നുവല്ലോ ഞാൻ !
മാമ്പഴം :
പല പല ഗുണവും മണവും ചേരും
മാമ്പഴമാണെ ഞാൻ
ആന്റി ഓക്സെെഡ് കൊണ്ട്
സമൃദ്ധമാണല്ലോ ഞാൻ
എന്നെ കാശിനു വാങ്ങികൊള്ളൂ

വയറും ആരോഗ്യവും നിറച്ചോളൂ
പൊന്നുണ്ണി :
നിന്നെ കാശിനു വാങ്ങിത്തിന്നാൻ
കഴിവില്ലാത്തോൻ ഞാൻ
കനിവില്ലെങ്കിൽ വെക്കം പോയ്
നീ കടയിലിരുന്നോളൂ .
ചക്കപ്പഴം :
ചക്കര മധുരം നിങ്ങൾക്കേകും
ചക്കപ്പഴമീ ഞാൻ
വിറ്റാമിൻ 'സി ' കൊണ്ട് സമൃദ്ധമല്ലോ ഞാൻ
എന്നെ കാശിനു വാങ്ങികൊള്ളൂ
വയറു നിറച്ചോളൂ !
പൊന്നുണ്ണി :
പഴങ്ങളെല്ലാം ആരോഗ്യദായകർ
വിലപേശുന്ന മനുഷ്യന്റെ വിശപ്പിനായ്
വിശപ്പും അനാരോഗ്യവും മാറ്റുന്ന
സ്വർണ കനികൾ ആകണം നിങ്ങൾ

 

രഞ്ജിത്.യു.ബി.
6 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത