സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ --പരിസ്ഥിതി--
പരിസ്ഥിതി
നമുക്ക് ചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷവുമായ ഒന്നാണ് പ്രകൃതി. പ്രകൃതി നമുക്ക് ജീവിക്കാൻ സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. നമ്മുടെ പ്രകൃതി നമുക്ക് മനോഹരമായ പൂക്കൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, നീല ആകാശം, ഭൂമി, നദികൾ, കടൽ, വനങ്ങൾ, വായു, മലകൾ, താഴ്വരകൾ തുടങ്ങിയ നിരവധി വസ്തുക്കൾ നൽകുന്നു. നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായ് ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. നാം ജീവിക്കുന്ന ഈ ഭൂമിയിലെ സസ്യങ്ങളും നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളും പ്രകൃതിയുടെ സ്വത്തുക്കളാണ് അത് നാം നശിപ്പിക്കാനും നഷ്ടപ്പെടുത്താനും പാടില്ല. പ്രകൃതിയെ നാം നശിപ്പിക്കരുത്. പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹവാതങ്ങളും കുറയ്ക്കുന്നു.പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനുകാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. മനുഷ്യൻ സ്വീകരിച്ചു വരുന്ന വികസനപ്രവർത്തനത്തിന്റെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും നിലനിൽപ്പ് അപകടത്തിലായേക്കാം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ , ശുദ്ധജലക്ഷാമം,ജൈവവൈവിധ്യശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന ഒരു പ്രധാന ഘടകം. ഇന്ത്യയിൽ വനപ്രദേശത്തിന്റെ വിസ് തൃതി കുറഞ്ഞു വരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്താൽ ഈ ദു:സ്ഥിതി തടയാൻ കഴിയും. ജല മലിനീകരണം, മണ്ണിടിച്ചിൽ, വരൾച്ച, അന്തരീക്ഷ മലിനീകരണം, ഭൂമി കുലുക്കം, തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതീകുലമായി ബാധിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം