സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ലോകമിപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകമിപ്പോൾ | color= 3 }} ജീവിതമായ പുഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമിപ്പോൾ

ജീവിതമായ പുഴയുടെ മത്സ്യങ്ങൾ ആകുന്ന നാം എങ്ങോട്ട് ഒഴുകുന്നു എന്നറിയില്ല. എങ്ങോട്ടാണീ പുഴയുടെ പ്രയാണം. എപ്പോഴായാലും അപകടം പറ്റുന്ന പുഴയിലാണ് നാം. നമ്മുടെ അപകടം നമുക്കു തന്നെ ഒഴിവാക്കാം എന്നുള്ള ആത്മവിശ്വാസം നമ്മുക്ക് തീർച്ചയായും വേണം.ഇപ്പോൾ നമ്മൾ കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണ്. എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്കയ്ക്കു പോലും ഇതിനെ തുരത്താൻ കഴിയുന്നില്ല. ഇപ്പോൾ അമേരിക്ക സങ്കടം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നത്. ഓരോ നിമിഷവും കോവിഡ് 19 എന്ന മഹാമാരി എറ്റ് ആയിരക്കണക്കിന് മനുഷ്യർ ജീവൻ വെടിയുന്നു.കേരളം എന്ന കൊച്ച് നാടിനെക്കാളും സൗകര്യങ്ങളും യന്ത്രങ്ങളും ഒക്കെ ഉള്ള അമേരിക്ക വരെ ഈ രോഗത്തെ ഭയക്കുന്നു. ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സാമൂഹിക അകലം പാലിച്ച് നമ്മൾ മലയാളികൾ ആത്മവിശ്വാസത്തോടെയാണ് ഓരോ ദിവസവും പിന്നിടുന്നത്.

കോവിഡ് 19 - കൊറോണ വൈറസുകളുടെ പുതിയ രൂപമാണ്. ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിലാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് ന്യുമോണിയ ആണെന്ന് ഡോക്ടർമാർ കരുതി അവഗണിച്ചെങ്കിലും രോഗികളുടെ എണ്ണം കൂടുകയും അവരുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്തപ്പോൾ ഡോക്ടർമാർ ഇതിനെ ക്കുറിച്ച് കൂടുതൽ പഠിക്കുകയും ഇത് കൊറോണ വൈറസാണെന്നും കൊറോണയുടെ പുതിയ രൂപമാണെന്നും കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഈ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം കൂടുകയാണെന്നു മനസ്സിലാക്കിയ ചൈന അതീവ ജാഗ്രത പുലർത്തി. നമ്മുടെ നാട്ടിലും ഈ രോഗം ബാധിച്ചു. ലോകമൊട്ടാകെ ഇപ്പോൾ കൊറോണയെ ഭയപ്പെടുകയാണ്.ഇതിനെ തുടർന്നു ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.

ഈ കൊറോണയെ തുരത്താൻ ചില നിർദ്ദേശങ്ങൾ മാത്രം അനുസരിച്ചാൽ മതി. വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. പുറത്തിറങ്ങുമ്പോൾ മാസ്‌ക് ഉപയോഗിക്കണം. കൈകൾ കൊണ്ട് മൂക്കിലോ വായിലോ തൊടരുത്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. കൊറോണയെ തുരത്താൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാം.




നയന ബി. ആർ
6 F സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം