കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പരിസ്ഥിതി എന്നാൽ നമ്മുക്കു ചുറ്റുമുള്ള സ്ഥിതി. അതായത് സസ്യലതാതികളും പക്ഷിമൃഗാദികളും എല്ലാം അടങ്ങുന്ന നമ്മുടെ ഭൂമി എന്നർത്ഥം. നാം ജീവിക്കുന്ന ഈ ഭൂമി തന്നെയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയെ സംരക്ഷിക്കുക നമ്മുടെ കടമയാണ്. ഇന്ന് ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് വനം , ജലം, ഭൂമി എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്നത് വനചൂഷണമാണ്. പത്രമാധ്യമങ്ങളിൽ നാം കാണുന്ന വാർത്തകളിലൂടെ ലോകത്ത് ധാരാളം ശുദ്ധവായു തരുന്ന ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെട്ടിരുന്ന ആമസോൺ വനനശീകരണത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.കേരളത്തിലെ സ്ഥിതിയും മറ്റോന്നല്ല.ഇവിടെ വനങ്ങൾ വെട്ടിമുറിച്ച് കടത്തുന്നതുമൂലം കാടുകളുടെ എണ്ണം കുറയുന്നു.ഇതു പല പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.ഉദാഹരണമായി പറഞ്ഞാൽ മണ്ണൊലിപ്പ്,മഴയില്ലായ്മ തുടങ്ങിയവ. മണ്ണിച്ചിൽ മുലം വീടുകൾക്കിവരെ ഭൂഷണി ഉയർത്തിന്നുണ്ട്.കാടു നശിപ്പിക്കുന്നതുമൂലം പല മൃഹങ്ങളുടെയും വംശനാശത്തിനുകാരണമാകുന്നുണ്ട്.മാത്രമല്ല കാട്ടിൽ കഴിയേണ്ട മൃഹങ്ങൾ നാട്ടിലിറങ്ങേണ്ട അവസ്ഥ ഉണ്ടാകുന്നു.ഇത് മനുഷ്യന് ഭീഷണിയായി മാറുന്നു.

പരിസ്ഥിതിയുടെ മറ്റോരു ചുഷണമാണ് ജലചുഷണം. നദികളിൽ നിന്നും മണൽ വാരം മുലം കരപ്രദേശം ഇല്ലാതാവുന്നു. കുടിവെള്ളം ഇല്ലാതാവുന്നു .ജലദൗർലഭ്യം നേരിടുന്നു .മനുഷ്യന്റെ സുഖസൗകര്യത്തിനായി നടത്തിയ  വികസനപ്രക്രിയകൾ  പ്രകൃതിയുടെ താളം തെറ്റിച്ചു .

പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നാം മരങ്ങൾ വച്ചുപിടിപ്പിച്ചും മണൽവാരൽ നിർത്തിയും അങ്ങനെ മണ്ണൊലിപ്പ് തടയാനും മഴയുടെ അളവ് കൂട്ടാനും സാധിക്കും .

കൗശിക് കെ എസ്
6 കാരിസ് യുപിസ്ക്ൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം