ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഭൂമിതൻ കാലം മാറി

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ഭൂമിതൻ കാലം മാറി     <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ഭൂമിതൻ കാലം മാറി    

ഭൂമിതൻ കാലം മാറി
ജീവിതം തൻ ശീലം മാറി
പേടി തൻ രൂപവുമായി
കൊറോണ എന്ന രോഗം വന്നു
മാസ്ക്കുകൾ നിറഞ്ഞ ലോകം
ആലയത്തിൽ ആളില്ല ലോകം
റോഡിൽ വാഹനം ഇല്ല കാലം
പോലീസിനെ പേടിയുള്ള കാലം
വെള്ള അണിഞ്ഞ് സ്വർഗ്ഗ മാലാഖ
ജീവൻ കാക്കും ഭൂമിയിലെ മാലാഖ
തൊഴുകൈകൂപ്പി മനുഷ്യർ
സേവനം തൻ പാതയിൽ മുഴുകും
കൂടുമ്പോൾ കമ്പം ഉള്ള താം
കുടുംബങ്ങൾ ഇമ്പം ഉള്ളതായി
ഒരുമയായി കുടുംബങ്ങൾ
നേട്ടമായി സ്നേഹബന്ധങ്ങൾ
കലികാലത്തിൽ വേണ്ടാത്തതായ
കപ്പയും കാച്ചിലും
ചക്കയും ചക്കക്കുരുവും
ഇലയും ഇലക്കറികളും
വീട്ടിൽ തിരിച്ചു വന്നു വെൻ തീൻ മേശയിൽ
മുഖം ഉണ്ടെങ്കിലും മുഖമില്ലാത്ത മനുഷ്യർ
മുഖത്തിന് തുണി ചുറ്റി മറയ്ക്കുന്നു
മേക്കപ്പും പൗഡറും ലിപ്സ്റ്റിക്കും
മണത്തിനായി പണം വേണ്ട കാലം
മനുഷ്യർ ഒന്നായി ആയി പക്ഷേ പേടിയുള്ള
കോവിട് കാലം എങ്കിലും
എന്നു മാറുമെൻ ആശങ്ക
നാളെ എന്ത് എന്ന ചിന്ത
മരണം മൂടും ലോകം മാറാൻ
എനിക്കുള്ളത് പ്രാർത്ഥന മാത്രം

ഷിജോ ഷാജി
4 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത