ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38232 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു അവധിക്കാലം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇങ്ങനെയും ഒരു അവധിക്കാലം

എല്ലാ അവധിക്കാലത്തെയും പോലെയുള്ള ഒരു അവധിക്കാലം ആയിരുന്നില്ല ഈ വർഷത്തെ അവധിക്കാലം.വളരെയധികം വിഷമം നിറഞ്ഞതായിരുന്നു ഈ അവധിക്കാലം.മുൻക്ലാസ്സിലെ പരീക്ഷ എഴുതാനും കഴിഞ്ഞില്ല.ഇതിനെല്ലാം കാരണമായത് കൊറോണയെന്ന മഹാമാരി ലോകത്തെ കീഴടക്കിയതാണ്.ഈ വൈറസിനെ കീഴടക്കാൻ നമ്മൾ അകലം പാലിക്കേണ്ടി വന്നു.അതിനുവേണ്ടി 2020 മാർച്ച് 22 ന് ജനതാകർഫ്യൂ ആചരിച്ചു.അതിനു ശേഷം മാർച്ച് 25 മുതൽ രാജ്യം സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങുകയായിരുന്നു.ഈ കാരണത്താൽ വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാതായി.അങ്ങനെ വീട്ടിൽ ഇരുന്ന് പടം വരച്ചും ടിവി കണ്ടും ടീച്ചർ ഇടുന്ന പഠനപ്രവർത്തനങ്ങൾ ചെയ്തും ദിവസങ്ങൾ തള്ളിനീക്കുന്നു. ലോകത്ത് വൈറസ് ബാധിച്ച് ലക്ഷക്കണക്കിന് ആളുകളാണ് മരിക്കുന്നത്.ഞാൻ അച്ഛനെ പച്ചക്കറികൃഷിയിൽ സഹായിക്കുന്നുണ്ട്.വീട്ടുജോലികളിൽ അമ്മയേയും.ഞങ്ങളുടെ അവധിക്കാല പ്രതീക്ഷകളെയെല്ലാം നശിപ്പിച്ച കൊറോണ വൈറസിനെതിരെ നമ്മൾ പോരാടുകയാണ്.ഇങ്ങനെയൊരു അവധിക്കാലം ഇനി ഉണ്ടാകരുതെയെന്ന് നമുക്ക് പ്രാർഥിക്കാം.

ശിവലക്ഷ്മി
2 ജി.എൽ.പി.എസ്.തുവയൂർ വടക്ക്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം