ജി എൽ പി എസ് പുഞ്ച/അക്ഷരവൃക്ഷം/ കയ്‌പേറിയ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കയ്‌പേറിയ അവധിക്കാലം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കയ്‌പേറിയ അവധിക്കാലം

വേനലവധി ആവാൻ കാത്തിരിക്കുകയാണ് കുട്ടികളായ ഞങ്ങൾ എല്ലാവരും. അവസാന ഘട്ടത്തിന്റെ ആരംഭത്തിൽ പരീക്ഷയുടെ ചൂടിൽ എല്ലാം മറന്ന് ആടിയും പാടിയും ആഘോഷങ്ങളിൽ പങ്കെടുത്തും രണ്ടുമാസത്തെ വരവേൽക്കുകയാണ്. അങ്ങനെ പള്ളി പെരുന്നാളുകൾ യാത്രകൾ കല്യാണങ്ങൾ പുത്തനുടുപ്പ് വാങ്ങുന്നത് ഇതൊക്കെ പ്ലാൻ ചെയ്തു. അങ്ങനെ മാർച്ച് മാസം വന്നെത്തി. അപ്പോഴാണ് ലോകത്തെ ഒന്നാമത്തെ കീഴടക്കി covid 19 എന്നാ കൊറോണാ വൈറസിന്റെ ആഗമനം. പ്രതിരോധ മരുന്നു പോലും കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. ലോക മരണസംഖ്യ ദിവസംതോറും കൂടിവരുന്നു. കൊറോണ ഭീഷണിയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചു. ഞങ്ങൾക്ക് എന്തൊരു സന്തോഷം. അധികം കിട്ടിയ അവധിക്കാലം. എനിക്ക് അവധിക്കാലം ഇഷ്ടമാണ്. അവധിക്കാലത്തെ ഓർമ്മകൾ അനന്തമാണ്. കളിയും ചിരിയും എല്ലാം ചേർന്നത്. അത് ആസ്വദിക്കാനും സന്തോഷിക്കാനും ലഭിച്ച ഒരു അവസരമാണ് വേനലവധി. രണ്ടുമാസം കൂട്ടുകാരെ കാണാൻ പറ്റില്ല എന്ന സങ്കടത്തോടെയും പുസ്തകം വായിക്കേണ്ട എന്ന സന്തോഷത്തോടെയും ഞാൻ പുസ്തകങ്ങളും നോട്ടു ബുക്കുകളും അടുക്കും ചിട്ടയോടെയും വെച്ചു. വീടു മുഴുവൻ അടിച്ചുവാരി വൃത്തിയാക്കി. ഈ അവധിക്കാലത്ത് ഞാൻ കുറച്ച് തീരുമാനങ്ങളെടുത്തു. പുതിയ ശീലങ്ങൾ തുടങ്ങണം. രാവിലെ ഉണർന്ന് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. നല്ല പുസ്തകങ്ങൾ വായിക്കണം. ചെടികളും മറ്റും നട്ട് അവയെ സംരക്ഷിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം.

ഇപ്പോൾ നമ്മൾ കാണുന്നതും കേൾക്കുന്നതും കൊറോണയെപ്പറ്റി ആണ്. വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. കൈകളും മുഖവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കർശന നിയന്ത്രണങ്ങൾ ആർക്കും പുറത്തു പോകാൻ പറ്റില്ല. സ്കൂൾ അടയ്ക്കുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരുന്നു. എല്ലാം വെറുതെയായി , എന്നാൽ എന്നെ പോലെ യാത്രകൾ നടത്താനോ അവധികാലം ആസ്വദിക്കുവാനോ covid 19 രോഗംമൂലം ജീവിക്കാൻ പോലും കഴിയാത്തവർ നമുക്ക് ചുറ്റുമുണ്ട് എന്തൊക്കെ പ്ലാനുകൾ ആയിരുന്നു. കല്യാണങ്ങൾ യാത്രകൾ ആഘോഷങ്ങൾ എല്ലാം ഈ കൊറോണ കാ രണം ഇല്ലാതായി. എല്ലാം ചിന്തിച്ച് വെറുതെ ഇരിക്കുകയാണ്. ഒരു നല്ല അവധിക്കാലം ഇല്ലാതായതിന്റെ സങ്കടത്തോടെ....................


ആൻമേരി ടോമി
4 A ജി എൽ പി എസ് പുഞ്ച
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം