സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി/അക്ഷരവൃക്ഷം/ലക്ഷ്യബോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലക്ഷ്യബോധം      

മഞ്ചാടിക്കുന്നു ഗ്രാമത്തിൽ രണ്ടു കർഷകർ ഉണ്ടായിരുന്നു -ദേവനും, മിത്രനും.ഒരേ കുടംബം പോലെയാണ് കഴിഞ്ഞിരുന്നത് .ദേവന് കുറെ വര്ഷങ്ങള്ക്കു ശേഷമാണു ഒരു മകൻ പിറന്നത് .അപ്പു എന്നാണ് അവന്റെ പേര്.അവനും മിത്രന്റെ മകൻ ചോട്ടുവും ഒരേ പ്രായമാണ് .അപ്പു പഠിക്കാൻ നല്ല മിടുക്കൻ ആയിരുന്നു .എന്നാൽ ചോട്ടുവിനു കളിക്കാൻ ആയിരുന്നു ഇഷ്ട്ടം .ഒഴിവു സമയത്തൊക്കെ അപ്പു അച്ഛനെ സഹായിക്കും .സ്കൂളിലെ കഴിഞ്ഞപരീക്ഷയിൽ അപ്പു ആയിരുന്നു ഒന്നാമൻ .എന്നാൽ ചോട്ടുവിനു തോൽവി ആയിരുന്നു .ആ ഗ്രാമത്തിലെ കുട്ടികൾ അത് പറഞ്ഞു അവനെ കളിയാക്കി..ചോട്ടുവിനു അപ്പോൾ തന്നെക്കാൾ മാർക്കു വാങ്ങിയ അപ്പുവിനോട് ദേഷ്യം തോന്നി .എങ്ങനെ യെങ്കിലും അപ്പുവിന്റെ ശ്രെദ്ധ പഠനത്തിൽ നിന്ന് തിരിക്കാൻ ചോട്ടു തീരുമാനിച്ചു. അങ്ങനെ അവൻ കളിക്കാൻ പോകുമ്പോൾ ചോട്ടുവിനെ വിളിക്കും .കുറെ തവണ ആയമ്പോൾ അപ്പുവിന് വിഷമം തോന്നി .അങ്ങനെ ചോട്ടുവിന്റെ ഒപ്പം അപ്പു കളിക്കാൻ തുടങ്ങി . ദിവസങ്ങൾ കടന്നു പോയി .അടുത്ത പരീക്ഷയായി. ചോട്ടുവായിരുന്നു അതിന്റെ റിസൾട്ടിനായി കാത്തിരുന്നത് .അങ്ങനെ റിസൾട്ടു വന്നു.അപ്പൊ ചോട്ടുവിനു തോൽവി തന്നെ.എന്നാൽ അപ്പുവിന് കഴിഞ്ഞ പരീക്ഷയിലേക്കാളും മാർക്ക് കൂടുതൽ കിട്ടി.ചോട്ടുവിനു അതിശയമായി .ചോട്ടു ചോദിച്ചു എങ്ങനെ കിട്ടി .നീ എന്റെ കൂടെ കളിക്കുവായിരുന്നില്ലേ ?പിന്നെ എങ്ങനെയാ ....അപ്പു മറുപടി നൽകി എന്റെ ലക്‌ഷ്യം പഠിച്ചു മുന്നേറുകയായിരുന്നു .പഠനത്തിനായി ഞാൻ സമയം കണ്ടെത്തി."ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചാൽ വിജയം നേടാം.ലക്ഷ്യബോധമുള്ള ആരെയും അതിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിയില്ല " ചോട്ടുവിനു തെറ്റ് മനസിലായി . ചോട്ടു അപ്പുവിനോട് മാപ്പു പറഞ്ഞു. അന്ന് മുതൽ ചോട്ടുവും അപ്പുവും യഥാർത്ഥ കൂട്ടുകാരായി......പിന്നീടു വന്ന പരീക്ഷയിൽ ചോട്ടു ജയിച്ചു .

ഫാരീഷ ഫാരീദ്
5 D സെ൯റ്ജോസ്ഫ്സ് യു.പി.എസ് ചുണങ്ങംവേലി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ