എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ പ്രകൃതി ഒരു വരദാനം

19:05, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി ഒരു വരദാനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഒരു വരദാനം

പ്രകൃതി ഈശ്വരന്റെ വരദാനമാണ്. ശാന്തമായി ഒഴുകുന്ന പുഴകൾ പ്രകൃതിയെ കൂടുതൽ സുന്ദരമാകുന്നു. പല നദികൾ ഒന്നിച്ചുചേരുന്നതാണ് കടൽ. നദികളിൽ പലപല ജീവജാലങ്ങൾ വസിക്കുന്നു. വലിയ മത്സ്യ സമ്പത്ത് കൈവരിക്കുന്നതിൽ പുഴയും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ രാജ്യമായ ഇന്ത്യയിൽ 44 നദികളുണ്ട്. ഇന്ന് ആർത്തി മൂത്ത മനുഷ്യർ മണൽ വാരിയും ഫാക്ടറികളിൽ നിന്നുള്ള വിഷം ഒഴുക്കിയും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞും നദികളെ മലീനസമാക്കുന്നു. ഇന്ന് കൊറോണ എന്ന ഒരു വൈറസിനെ ഭയന്ന് ജനങ്ങൾ പുറത്തിറങ്ങാതിരിക്കുന്നത് കാരണം ഇനിയൊരിക്കലും നാം കാണില്ല എന്ന് കരുതിയ പുഴകളുടെ തെളിമ നമുക്ക് കാണാൻ സാധിച്ചു. അർഹമായതല്ലാതെ എല്ലാം പിടിച്ചടക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് പ്രകൃതിയിൽ നിന്നുമുള്ള മുന്നറിയിപ്പാണ് ഇത്.
 

അദ്നാൻ ഹാരിസ്
IX C എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം