എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/കൊറോണ നശിപ്പിച്ച കുടുംബ ജീവിതം
കൊറോണ നശിപ്പിച്ച കുടുംബ ജീവിതം
ഒരു ഗ്രാമത്തിൽ ഒരു നല്ല ഐസ് ക്രീം വിൽപ്പനക്കാരൻ ഉണ്ടായിരുന്നു. അവന്റെ പേര് രാമു എന്നാണ്. അവൻ ആ ഗ്രാമം മുഴുവൻ നടന്ന് ഐസ്ക്രീം വിൽക്കുമായിരുന്നു. രാമുവിന്റെ കുടുംബത്തിൽ അവന്റെ ഭാര്യയും, രണ്ടു മക്കളും ,അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.രാമു അവന്റെ കുടുംബം മുന്നോട്ട് കൊണ്ടു പോയിരുന്നത് ഐസ് ക്രീം വിറ്റായിരുന്നു. .. ആ ഗ്രാമത്തിലെ എല്ലാവർക്കും അവന്റെ ഐസ് ക്രീം ഇഷ്ടമായിരുന്നു. ഒരു ദിവസം അവൻ ഐസ് ക്രീം വിറ്റ് തിരിച്ചെത്തിയപ്പോൾ ക്ഷീണം കാരണം കിടന്നു .അപ്പോൾ അവന്റെ അമ്മ അടുത്തു വന്നു പറഞ്ഞു.. മോനേ രാമു , നിനക്ക് നല്ല പനിയുണ്ട്., പിന്നെ നീ ചുമക്കുന്നുമുണ്ട് നമുക്ക് ആശുപത്രിയിൽ പോകാം .. അവൻ അമ്മയുമായി ആശുപത്രിയിൽ പോയി. ഡോക്ടർ അവനെ പരിശോധിച്ചു .. എന്നിട്ട് അവന്റെ അമ്മയോട് പറഞ്ഞു, രാമുവിന് കൊറോണ എന്ന മാരക രോഗമാണ് .അതു കേട്ട അവന്റെ അമ്മ അമ്പരന്നു.. പിന്നെ രോഗം കാരണം അവൻ ദിവസങ്ങൾക്കുള്ളിൽ മരിച്ചു.. അങ്ങനെ ആ കുടുംബം പട്ടിണിയായി
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |