സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SENSARA DANIEL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവ് നൽകും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അറിവ് നൽകും

നഗരത്തിലെ ഒരു സ്കൂളിലായിരുന്നു രാമുവും കൂട്ടുകാരും പഠിച്ചിരുന്നത്. ക്ലാസിലെ ലീഡർ രാമുവായിരുന്നു. എന്നും രാവിലെ സ്കൂളിൽ പ്രാർത്ഥന ഉണ്ടായിരുന്നു. പ്രാർത്ഥനയിൽ ആരെങ്കിലും പങ്കെടുത്തില്ലെങ്കിൽ അവർക്ക് കടുത്ത ശിക്ഷയാണ് ടീച്ചർ നൽകിയിരുന്നത്. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടോ എന്ന് നോക്കിയിരുന്നത് ക്ലാസ് ലീഡറായ രാമു ആയിരുന്നു. ഒരു ദിവസം പ്രാർത്ഥനയ്ക്ക് ഒരാളുടെ കുറവുണ്ടായിരുന്നു. രവിയാണ് ഇന്ന് വരാത്തത് എന്ന് രാമുവിന് മനസ്സിലായി. ക്ലാസ്സിൽ തിരിച്ചെത്തിയപ്പോൾ രാമു രവിയോട് ചോദിച്ചു "രവി നീ എന്താ ഇന്ന് പ്രാർഥനയിൽ പങ്കെടുകാഞ്ഞത് "രവി അതിനു മറുപടി പറയാൻ തുടങ്ങിയതും ക്ലാസ് ടീച്ചർ വന്നതും ഒന്നിച്ചായിരുന്നു "രാമു, ഇന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നിരുന്നോ "? ടീച്ചർ ചോദിച്ചു. "ഇന്ന് രവി വന്നിട്ടില്ലായിരുന്നു ടീച്ചർ."രാമു പറഞ്ഞു.രാമു പറഞ്ഞത് ശരിയാണോ എന്താ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാഞ്ഞത്? ടീച്ചർ രവിയോട് ചോദിച്ചു. "ഞാൻ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തില്ല ടീച്ചർ"രവി മറുപടി പറഞ്ഞു. അതെന്താ എല്ലാവരും പ്രാർത്ഥനയ്ക്ക് വരണമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ ടീച്ചർ ദേഷ്യത്തോടെ ചോദിച്ചു "അത് ഞാൻ ഇന്ന് രാവിലെ ക്ലാസിൽ വന്നപ്പോൾ നിറയെ ചപ്പുചവറുകൾ കിടക്കുന്നത് കണ്ടു.ഞാൻ അതെല്ലാം വൃത്തിയാക്കുകയായിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും പ്രാർത്ഥന അവസാനിക്കാറായിരുന്നു അതുകൊണ്ടാണ് ഞാൻ വരാതിരുന്നത്.രവി പറഞ്ഞു. ഇത് കേട്ട ടീച്ചർ രവിയെ അഭിനന്ദിച്ചു."രവിയെ പോലുള്ള കുട്ടികളെ ആണ് നമ്മുടെ നാടിന് ആവശ്യം ഇതുപോലെ എല്ലാ കുട്ടികളും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ സ്കൂളും നാടും ശുചിത്വവും വൃത്തിയും ഉള്ളതായി തീരും"ടീച്ചർ പറഞ്ഞു. ഇതാ ഇത് നിനക്കുള്ള സമ്മാനം എന്ന് പറഞ്ഞ് ടീച്ചർ തന്റെ കയ്യിലിരുന്ന പുതിയ പേന രവിക്ക് കൊടുത്തു. കുട്ടികളെല്ലാവരും കൈയടിച്ച് അവനെ അഭിനന്ദിച്ചു.

ഗുണപാഠം: സദുദ്ദേശത്തോടെ ഉള്ള പ്രവർത്തി പ്രശംസനീയമാണ്.           
ആഷിമ മെറിൻ ബിനു
3 സെൻറ് : ജോവാക്കിംസ് യു .പി . എസ് കലൂർ, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ