എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ഓസോൺ കുട കരയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓസോൺ കുട കരയുന്നു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓസോൺ കുട കരയുന്നു


ഓസോണെന്നൊരു കുടയുണ്ടെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
വാതക പാളിയാലുള്ള കുട
അൾട്രാ വയലറ്റ് രെസ്‌മികളെ
തടഞ്ഞു നിർത്തും കുടയാണെ
എങ്ങനെ എങ്ങനെ ഉണ്ടായി
ഓസോണെന്നൊരു കവച കുട
പറയാം പറയാം കുട്ടികളെ
ഓക്‌സിജനെന്നോര് മൂലകമീ
മൂന്നാറ്റങ്ങൾ ചേർന്നല്ലോ
ഓസോണാകും കുട്ടികളെ
എന്നാലിന്ന് ഇത് കരയുന്നു
മുകളിലിരിന്നു കേഴുന്നു
എന്താണെന്താണെന്നല്ലേ
നമ്മുടെ ഓസോൺ പാളികളിൽ
ഉണ്ടാകുന്നു സുഷിരങ്ങൾ
എങ്ങനെയെങ്ങനെയെന്നല്ലേ
എസീം ഫ്രിഡ്‌ജും പുറംതള്ളും
സി എഫ് സി യാം വില്ലനതാ
അവനെത്തുന്നു ഓസോണിൽ
വീഴ്ത്തീടുന്നു സുഷിരങ്ങൾ
അൾട്ര വയലറ്റ് രെസ്‌മിയിതാ
ഭൂ ലോകത്തിൽ നിറയുന്നു
മനുഷ്യരെയെല്ലാം വീഴ്ത്തീടുന്നു
ഭയപ്പെടുത്തും രോഗത്താൽ
ഇങ്ങനെ പോയാൽ വൈകാതെ
നമ്മുടെ ഭൂമി നശിച്ചീടും
അതിനാൽ നിങ്ങളുണർന്നീടൂ
ഓസോൺ പാളിയെ രക്ഷിക്കൂ

 

അനഘശ്രീ എ എസ്
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത