ഓസോണെന്നൊരു കുടയുണ്ടെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
വാതക പാളിയാലുള്ള കുട
അൾട്രാ വയലറ്റ് രെസ്‌മികളെ
തടഞ്ഞു നിർത്തും കുടയാണെ
എങ്ങനെ എങ്ങനെ ഉണ്ടായി
ഓസോണെന്നൊരു കവച കുട
പറയാം പറയാം കുട്ടികളെ
ഓക്‌സിജനെന്നോര് മൂലകമീ
മൂന്നാറ്റങ്ങൾ ചേർന്നല്ലോ
ഓസോണാകും കുട്ടികളെ
എന്നാലിന്ന് ഇത് കരയുന്നു
മുകളിലിരിന്നു കേഴുന്നു
എന്താണെന്താണെന്നല്ലേ
നമ്മുടെ ഓസോൺ പാളികളിൽ
ഉണ്ടാകുന്നു സുഷിരങ്ങൾ
എങ്ങനെയെങ്ങനെയെന്നല്ലേ
എസീം ഫ്രിഡ്‌ജും പുറംതള്ളും
സി എഫ് സി യാം വില്ലനതാ
അവനെത്തുന്നു ഓസോണിൽ
വീഴ്ത്തീടുന്നു സുഷിരങ്ങൾ
അൾട്ര വയലറ്റ് രെസ്‌മിയിതാ
ഭൂ ലോകത്തിൽ നിറയുന്നു
മനുഷ്യരെയെല്ലാം വീഴ്ത്തീടുന്നു
ഭയപ്പെടുത്തും രോഗത്താൽ
ഇങ്ങനെ പോയാൽ വൈകാതെ
നമ്മുടെ ഭൂമി നശിച്ചീടും
അതിനാൽ നിങ്ങളുണർന്നീടൂ
ഓസോൺ പാളിയെ രക്ഷിക്കൂ