സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/*കൊറോണ എന്ന വിപത്ത്.*
കൊറോണ എന്ന വിപത്ത്
ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജൃങ്ങളിൽ നിന്ന് രാജൃങ്ങളിലേയ്ക്ക് പടർന്നു പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായത്. ചൈനയിൽ മാത്രം മൂവായിരത്തിലധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 160തിലധികം രാജൃങ്ങളിൽ വൈറസ് സ്ഥീരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിനു പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യ സംഘടനകൾ വൃക്തമാക്കുന്നത്. കേരളത്തിലും കുറേ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആളുകളെ കാർന്നുതിന്നുന്ന കോവിഡ് 19 എന്നും വിളിക്കുന്ന കൊറോണ വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എന്താണ് കൊറോണ എന്നും ഇതിന്റെ പ്രതിവിധി എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസാണ് കൊറോണ.വൈറസ് എന്നു പറയുന്നതിനേക്കാൾ വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ എന്നു പറയുന്നതാണ് കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീട രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സൂനോട്ടിക്ക് എന്നാണ് ശാസ്ത്ര ജ്ഞർ കൊറോണയെ വിശേഷിപ്പിക്കുന്നത് . മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു2002ലും 2003ലും ചൈനയിൽ പടർന്ന സാർസ്,മെർസ് എന്നീ രോഗങ്ങൾ . പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ട കാരൃം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ് . വൃക്തി ശുചിത്വം വളരെ പ്രധാനമാണ് . പനി, ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത് . പിന്നീട് ഇത് നൃമോണിയയിലേയ്ക്ക് നയിക്കും. വൈറസ് ബാധയും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത് ദിവസമാണെ . 5 - 6 ദിവസമാണ് ഇൻകൃബേഷൻ പിരീഡ് . പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. അതികഠിനമായ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ കൊറോണയുടെ രോഗ ലക്ഷണളിൽ പെടുന്നവയാണ് . പലപ്പോഴും പലരുമായും അടുത്തിടപഴകുന്നവരായിരിക്കും നമ്മൾ . ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതു ഇടങ്ങളിലും ഇടപഴകി കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശൃദ്ധിക്കുക . കോവിഡ് 19 തിനെതിരെ മരുന്നുകളും വാക്സിനേഷനും ഒന്നും കണ്ടും പിടിക്കാത്ത സ്ഥിതിയ്ക്ക് നമ്മൾ സാമൂഹിക അകലം പാലിക്കുകയാണ് ചെയ്യേണ്ടത് .
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം