ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ ഒരുമിച്ച് പൊരുതാം

18:00, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് പൊരുതാം | color= 2 }} <ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച് പൊരുതാം


മറക്കാത്ത മാർച്ചും പഠനവും
ജീവിതവും തൊഴിലും കവർന്നെടുത്തു

കൊറോണ അഥവാ - കോവിഡ്
എന്നൊരു മഹാമാരിയെ പിടിച്ചു കെട്ടാനിനി എത്രനാൾ

മരണം കയ്യെത്തും ദൂരെ
നമുക്കിന്ന് മടക്കയാത്രയും ദൂരെ

വാക്സിനും മാസ്കിനും നെട്ടോട്ടമോടുന്ന
കാഴ്ചകൾ നാം ഇന്നു കാണുന്നു

എങ്കിലോ നാമിന്ന് വീടിനുള്ളിൽ
കഴിയുവാൻ നിർബന്ധമായിടുന്നു

സ്നേഹവും കൂടലും കൂടിവരുമ്പോഴും
മറ്റുചിലർക്കോ സങ്കടവും

എങ്കിലും നമുക്കിനി ജാഗ്രതരാവാം
ഒരുമിച്ച് പോരാടി മുന്നേറാം

എങ്കിലേ നമുക്കിന്ന് നിലനില്പുള്ളൂവെന്ന
തിരിച്ചറിവുണ്ടാകട്ടെ മാലോകർക്ക്

DEVIKA. MV
8 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത