മുയലും ആനയും

ഒരിടത്ത് മിന്നു എന്ന് പേരുള്ള അമ്മ മുയലും ചിന്നു എന്ന് പേരുള്ള മുയൽകുഞ്ഞും ഒരു കുറ്റിക്കാട്ടിൽ താമസിച്ചു വന്നിരുന്നു. ഒരു ദിവസം അമ്മമുയൽ തീറ്റ തേടാൻ പോയപ്പോൾ അറിയാതെ കാൽ തെറ്റി കുഴിയിൽ വീണു. അപ്പോൾ അമ്മ മുയൽ രക്ഷിക്കണേ… രക്ഷിക്കണേ എന്ന് നിലവിളിച്ചു. അപ്പോൾ രണ്ട് ആനകൾ അമ്മ മുയലിന്റെ നിലവിളി കേട്ട് ഓടി വന്നു. എങ്ങനെയാണ് കുഴിയിൽ വീണത് എന്ന് ആനകൾ തിരക്കി. അമ്മ മുയൽ സംഭവിച്ചതെല്ലാം വിവരിച്ചു. ഒരു ആന രക്ഷിക്കാൻ പറ്റില്ലെന്ന് പറഞ്ഞു തിരിച്ചു പോയപ്പോൾ മറ്റേ ആന രക്ഷിക്കാം എന്ന് പറഞ്ഞു തുമ്പിക്കൈ കൊണ്ട് അമ്മ മുയലിനെ രക്ഷപ്പെടുത്തി. മുയൽ ആനയോട് നന്ദി പറഞ്ഞു. രണ്ടു പേരും പരസ്പരം പരിചയപ്പെട്ടു. വീണ്ടും കാണാമെന്നു പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.

നഫീസതുൽ മിസിരിയ
3 A എ എൽ പി എസ്കള്ളർ,
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർേഗാഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ