വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpaupskundurkunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി ഭംഗി

   കളകള നാദത്തിലൊഴുകും പുഴകൾ
പൊൻകതിർ പൂവിട്ടു നിൽക്കും വയലുകൾ

കാട്ടരുവികളും കുന്നിൻ ചെരിവുകൾ
നീരുറവയുള്ള പാറക്കെട്ടുകളും

കാറ്റിലാടും വൻമരങ്ങൾ നിറഞ്ഞ..
പക്ഷികൾ മൂളിപ്പറക്കുന്ന കാടുകൾ

തോട്ടിലും പുഴയിലും തുള്ളിക്കളിക്കും
മീൻകുഞ്ഞുകൾക്കെന്തൊരുല്ലാസമാ..

കരടിയും സിംഹവും പേടമാനും..
കാട്ടുപോത്തുമുള്ള വൻകാടുകൾ

ഈ മനോഹാരിതമായപ്രകൃതിയെ
പെറ്റമ്മ പോലെ നാം സ്നേഹിച്ചിടെണം

 

സുഫിയാൻ C.K
6 ബി വി.പി.എ.യു.പി. സ്ക്കൂൾ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത