ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കുഞ്ഞു വൈറസ്

ദേ... കയ്യിൽ ഒരു കുഞ്ഞു ജീവി..... ആരാണ് നീ? " ഞാൻ കൊറോണ " ഹമ്പട നീയായിരുന്നോ... നീ കാരണം ഞങ്ങളെത്ര ബുദ്ധിമുട്ടിലാണെന്ന് അറിയുമോ..

ഞങ്ങളുടെ മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ പറ്റുന്നില്ല... ഞങ്ങൾക്ക് പുറത്തിറങ്ങി കളിക്കാൻ പറ്റുന്നില്ല.. എന്തൊക്കെ പ്രതീക്ഷകളോടെയായിരുന്നു അവധിക്കാലത്തിനു വേണ്ടി ഞങ്ങൾ കാത്തിരുന്നത്... എല്ലാം നീ തകർത്തില്ലേ.... ഞങ്ങൾക്ക് എന്ന് സ്കൂൾ തുറക്കും എന്ന് പോലും അറിയില്ല..

"നീ സങ്കടപ്പെടല്ലേ... എല്ലാം ശരിയാകും. എന്നിൽ നിന്നും രക്ഷപ്പെടാനുള്ള വഴി ഞാൻ പറഞ്ഞുതരാം... കൈകൾ സോപ്പിട്ട് കഴുകുക, മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക "... ഇത് കേട്ട ഉടനെ തന്നെ ഞാൻ എന്റെ രണ്ട് കൈയും കഴുകി..... ങേ.... കുഞ്ഞനെ കാണാനില്ല... കുഞൻ പോയി...

മോനെ.....അമ്മയുടെ വിളി കേട്ട് പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു....

ഷാസിം ഇബ്രാഹിം സി എം
1 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ