വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം
പ്രകൃതിയുടെ പ്രതികാരം
ജോർജ് ഒരു ബിസിനസ്സ് നടത്തിപ്പുക്കാരനാന്ന്. തന്റെ ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന അണുകുടുംബത്തിന് താമസിക്കാൻ വലിയ രണ്ടുനിലവീട്, കളിക്കാൻ വലിയ ഗ്രൗണ്ട്, പൂന്തോട്ടം, പാർക്ക്, ദൈനംദിനം പലയിടങ്ങളിലായി ജലാശങ്ങൾ നികത്തിയും, പാടശേഖരങ്ങളും, വയലുകളും മണ്ണിട്ടുമൂടിയും കുന്നുകൾ ഇടിച്ചുനികത്തിയുമെല്ലാം ഫ്ലാറ്റുകൾ കെട്ടിപടുക്കുന്നു, തന്റെ ഭാര്യ തന്നോട് പലപ്രാവശ്യം പറഞ്ഞിരുന്നു ഇങ്ങനെ കാടുകൾ നശിപ്പിക്കുകയും കുന്നുകൾ നികത്തുകയും ചെയ്താൽ ആവാസവ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കും, പക്ഷികൾക്കും മൃഗങ്ങൾക്കും താമസിക്കാൻ ഇടമില്ലാതാവും. എന്നാൽ ജോർജ് ഇതൊന്നും കേട്ടഭാവംപോലും കാണിക്കാറില്ല. അങ്ങനെയിരിക്കെ കാലവർഷം കടന്നുവന്നു, വീശിയടിക്കുന്നകാറ്റ്, ഇടിമിന്നലോട് കൂടിയമഴ എന്നാൽ പുഴകളും തോടുകളും കുറവായതിനാൽ വെള്ളം ഒഴുകാൻ സ്ഥലം ഉണ്ടായിരുന്നില്ല, വെള്ളം കരയ്ക്കുകയറി പലരുടെയും വീടുനശിച്ചു, വലിയ ഫ്ലാറ്റുകളിലും ചിലകച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി . ഇതേ സമയം ജോർജിന്റെ ചില ഫ്ലാറ്റുകൾ വെള്ളംക്കയറി നശിച്ചു. ജോർജിന്റെ മനസ്സിൽ മുൻപ് തന്റെ ഭാര്യ പറഞ്ഞ വാക്കുകൾ ഓടിയെത്തി. മഴയും പുഴയുമെല്ലാം അവരുടെ സങ്കടങ്ങൾ പറയുന്നതുപോലെ ജോർജിനു തോന്നി. പ്രകൃതിയെ കയ്യേറിയപ്പോൾ പ്രകൃതിനൽകിയ വൻപ്രതികാരമായിട്ടാണ് ജോർജ് വെള്ളപ്പൊക്കത്തെ കണ്ടത്.അവന്റെ ജീവിതലക്ഷ്യംതന്നെ തകർന്നതുപോലെ അവനു തോന്നി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ