ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

    പ്രകൃതിയാണ് നമ്മുടെ മാതാവ്. നമ്മുടെ ജീവിതത്തിന് വേണ്ടതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. മഴ പെയ്യുന്നു, വിളവുണ്ടാകുന്നു , വൃക്ഷങ്ങളും , ചെടികളുമൊക്കെ വേഗം വളരുന്നു ഇങ്ങനെയുള്ള പ്രകൃതീ മാതാവിനോട് നന്ദി കാണിക്കേണ്ടതിനു പകരം ഭൂമിയും, വെള്ളവും , അന്തരീക്ഷവുമെല്ലാം നമ്മൾ മലിനീകരിക്കുന്നു. ബുദ്ധി ഇല്ലാത്ത മനുഷ്യർ തങ്ങൾക്കു തന്നെ ആപത്തുണ്ടാക്കുന്ന മലിനീകരണമാണ് നടത്തുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ആ പരിസ്ഥിതി മലിനീകരിക്കാതെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്.
    മലിനീകരണം പല തരത്തിലുണ്ട്. വായുമലിനീകരണം, ജലമലിനീകരണം, ശബ്ദ മലിനീകരണം എന്നിവയാണവ. വായുമലിനീകരണം ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യനെയാണ്. വർദ്ദിച്ചു വരുന്ന ഫാക്ടറി വ്യവസായങ്ങളും വാഹനങ്ങളുടെ ആധിക്യവും കാർബൺ ഡൈ ഓക്സൈഡും, കാർബൺ മോണോക്സൈഡും വായു മലിനീകരണത്തിനു കാരണമാകുന്നു. വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന രാസവസ്തുക്കൾ ജലമലിനീകരണത്തിനും കാരണമാകുന്നു.ഈ അവസ്ഥയെല്ലാം ഒരുപാട് മാറിയിരിക്കുന്നു. കൊറോണ എന്ന മഹാമാരി നമ്മുടെ പരിസ്ഥിതിയെ മാറ്റി നമ്മുടെ പ്രകൃതി ശുദ്ധമായി. ഓസോൺ പാളിയുടെ വിള്ളൽ അടഞ്ഞു. നമ്മുടെ ദേശീയ നദിയായ ഗംഗാനദി സ്വച്ഛമായി ഒഴുകാൻ തുടങ്ങി. അപ്രത്യക്ഷമായ ഗംഗാ ഡോൾഫിൻ പ്രത്യക്ഷമായി. മഴ പെയ്യുന്നു, ചൂടു കുറയുന്നു, പൂക്കൾ വിടരുന്നു , രോഗ പ്രതിരോധ ശേഷി കൂടി അങ്ങിനെ എന്തെല്ലാം മാറ്റങ്ങൾ. നമ്മുടെ പ്രകൃതി സ്വതന്ത്രമായി!!!

സാത്വിക്
3 എ ഗവ. എൽ പി ഗേൾസ് സ്കൂൾ, തെക്കേക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം