Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം
ജീവജാലങ്ങളീൽ ശുചിത്വത്തീന് ഏറെ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യനാണ്.ബുദ്ധി വികാസം മൂലം മറ്റ്
ജീവ്കളെക്കാൾ അതിന്റെ പ്രാധാന്യം മനുഷ്യർക്ക് അറിയാം.ശുചീത്വം എന്നുപറയുമ്പോൾ അതിൽ
വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പ്രധാനമാണ്. വായു,ജലം,പ്രകൃതി എന്നിവ മലിനമാകാതെ
സൂക്ഷിക്കേണ്ടതും ശുചിത്വത്തിന്റെ ഭാഗം തന്നെയാണ്.വ്യക്തിശുചിത്വം നമുക്കറിയാം പ്രാഥമിക കാര്യങ്ങൾ ഉൾപ്പെടുന്ന പല്ലുതേയ്കൽ,കുളി ഇവയെല്ലാംഅടിസ്ഥാനശുചിത്വത്തിൽപെടുമന്നു. വൃത്തിയുള്ള വസ്ത്രം ധരിക്കണം,കൈവിരലുകളിലെയും കാൽവിരലുകളിലെയും നഖം മുറിക്കുക, പാദരക്ഷ ഉപയോഗിക്കുക. പഴകിയതോ ചീത്തയായതോ ആയഭക്ഷണപദാർത്ഥങ്ങൾ കഴീക്കാതിരിക്കുക. ആഹാരശുചിത്വം പ്രധാനപ്പെട്ടഒന്നാണ്. വഴിവക്കുകളിൽ തുറന്നുവച്ച് വിൽക്കുന്ന ഭക്ഷണം കഴിവതും ഉപയോഗിക്കരുത്. ശുദ്ധവായു ലഭിക്കുന്ന സ്ഥലത്ത് പറ്റുന്നിടത്തോളം സമയം ചെലവഴിക്കുക. ശുദ്ധവായു ധാരാളം ലഭിക്കുക വഴി തലച്ചോറിന്റെപ്രവർത്തനം വളരെ സുഗമമാകും.ദിവസം രണ്ടു നേരം കുളിക്കുന്നത് ഉത്തമമാണ്. പുറത്ത് എവിടെയെങ്കിലും പോയിവന്നാൽകൈകാൽ കഴുകുക. കൊറോണ പോലെയുള്ളരോഗങ്ങൾ കരസ്പർശത്തിലൂടെയാണ് പകരുന്നത്. അവസാനമായി പറയാനുള്ളത് മനുഷ്യവർഗം ഉടലെടുത്ത കാലത്ത് നമ്മുടെ ആയുസ് മുപ്പതു മുതൽ നാൽപ്പതു വർഷം ആയിരുന്നെങ്കിൽ ഇന്ന്എഴുപത് മുതൽഎൺപതായി. ആയുസിന്റെ ഈ വർദ്ധനവിൽ മനുഷ്യൻ ശീലമാക്കിയെടുത്ത ഈ ശുചിത്വ ബോധത്തിന് നിർണായക പങ്കുണ്ട്.
|