ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/ശുചിത്വം സമൂഹ നന്മക്ക്
ശുചിത്വം സമൂഹ നന്മക്ക്
കുറെ കാലങ്ങൾക്ക് മുൻപ് രാജൻ എന്ന ഒരു വ്യക്തി ജീവിച്ചിരുന്നു. ആവ്യശത്തിന് ധനം അയാൾക്ക് ഉണ്ടായിരുന്നു. രാജന് രണ്ട് മക്കളുണ്ടായിരുന്നു. ഭാര്യ ഒരു കാൻസർ രോഗിയാണ്. ഇയാൾ വളരെ വൃത്തി ഉള്ള ഒരാളായിരുന്നു. സമൂഹത്തിൽ ചെറിയ തോതിൽ സഹായം ചെയ്യാറുണ്ട്. അങ്ങനെ ഇരിക്കെ രാജൻ ഒരു ബിസിനസ് മീറ്റിംഗിനായി യാത്ര പോവുകയായിരുന്നു. പോകുന്ന വഴിക്ക് ഇയാൾ കുറെ ആളുകൾ ചവറുകളും മറ്റും റോഡിലേക്കും തോട്ടിലേക്കും വലിച്ചെറിഞ് പരിസരങ്ങൾക്കും ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് കാണാൻ ഇടയായി. ഇത് അയാളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. കാർ നിർത്തി വ്യക്തത വരുത്തിയപ്പോൾ കുന്ന് പോലെ ചവറുകൾ, മാലിന്യങ്ങൾ എന്നിവ നിക്ഷേപിച്ചിരിക്കുന്നു. ഇത്രയും ശുചിത്വമില്ലായ്മ കൊണ്ട് നമ്മുടെ നാട്ടിലെ ആളുകൾ തന്നെ ഭൂമിയെ നശിപ്പിക്കും. അങ്ങനെ അയാൾ പോലീസിനെ വിളിച്ച് ഈ വിവരം അറിയിച്ചു. അവിടെ സി സി ടി വി ക്യാമറ ഉള്ളത്കൊണ്ട് പെട്ടെന്ന് തന്നെ കുറ്റക്കാരെ കണ്ടുപിടിച്ച് ഫൈൻ വാങ്ങി അവരെ ഉപദേശിച്ച ശേഷം അയാൾ സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വന്നു. അയാൾ എന്നിട്ട് അയാളുടെ യാത്ര പുനരാരംഭിച്ചു. മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ ഇയാൾക്ക് ഒരു ഫോൺ കോൾ വന്നു. ആശുപത്രിയിൽ നിന്നായിരുന്നു ആ ഫോൺ കോൾ. ഭാര്യയെ രോഗം കൂടിയ അവസ്ഥയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു എന്നായിരുന്നു ആ കോൾ. അങ്ങനെ ഇയാൾ ആശുപത്രിയിൽ എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് ഭാര്യ അയാളെയും ഈ ലോകത്തെയും വിട്ട് പോയിക്കഴിഞ്ഞിരുന്നു. കുറെ നാളുകൾ അയാൾ ഏകാന്ത ജീവിതം നയിച്ചു.അങ്ങനെ ഇരിക്കെ പഴയ ചിന്തകളിൽ അയാൾ ഒരു പോമ് വഴി കണ്ടുപിടിച്ചു. അതായത് ശുചിത്വം സമൂഹ നന്മക്ക് എന്ന പേരിൽ അയാളുടെ നാട്ടിൽ ഒരു പദ്ധതി ആരംഭിച്ചു. ആ പദ്ധതിയിൽ കുറെ നല്ല മനസ്സുകൾ പങ്കാളികളായി. അങ്ങനെ ഇതിന്റെ പേരിൽ അയാൾ നാടിനും വീടിനും നന്മ ചെയ്യുന്ന ഒരാൾ ആയി മാറി. കൂട്ടത്തിൽ പാവങ്ങൾക്ക് ഉള്ള സഹായവും ചെയ്യുന്നതിൽ ഒട്ടും പിന്നിലല്ലായിരുന്നു. തുടർന്ന് മക്കളും ഇതിൽ പങ്കാളികളായി. തുടർന്ന് അയാൾ ആ നാടിനെ മാലിന്യ വിമുക്തമാക്കി അവിടെ കൃഷി ആരംഭിച്ചു. തുടർന്ന് കുറെ ആളുകൾ ഇതിനുള്ള പ്രേരണ എന്താണെന്ന് ചോദിച്ചപ്പോൾ അയാൾ വ്യക്തമാക്കിയതാണ് ഈ കഥയുടെ ഗുണപാഠം നാം ജനിക്കുമ്പോൾ ഒന്നും കൊണ്ടുവരുന്നുമില്ല തിരികെ പോവുമ്പോളും ഒന്നും കൊണ്ടുപോകുന്നുമില്ല പക്ഷെ നാം പ്രവർത്തിച്ചത് സത്യമാണെങ്കിൽ ഈ ഭൂമിയിൽ അത് എന്നും നിലനിൽക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |