കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/അനുസരണക്കേടിന്റെ ഫലം

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണക്കേടിന്റെ ഫലം

കിച്ചു മഹാവികൃതിയാണ് .അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ കേൾക്കില്ല .ഒരു ദിവസം അവൻ സുഹൃത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു .അന്നേരം അച്ഛൻ പറഞ്ഞു ."നിന്റെ സൈക്കിളിന്റെ ബ്രേക്കിനെന്തോ കുഴപ്പമുണ്ട് .അത് ശരിയാക്കീട്ടു പൊയ്ക്കോളൂ ."പറഞ്ഞത് കൂട്ടാക്കാടെ അവൻ പോയി പോകുന്ന വഴിയിലതാ ഒരു വലിയ പശു ,അവൻ ആകെ പേടിച്ചു ,ബ്രേക്ക് പിടിച്ചിട്ടു കിട്ടുന്നുമില്ല .അവന്റെ സൈക്കിൾ നേരെ ചെന്നു മുട്ടിയത് പശുവിന്റെ ശരീരത്തിൽ .പിന്നെ നടന്നതൊന്നും അവനോർമയില്ല .കണ്ണ് തുറന്നപ്പോൾ അവൻ അച്ഛന്റെ മടിയിൽ തല വെച്ച് കിടക്കുകയാണ് കയ്യിലും കാലിലുമൊക്കെ പ്ലാസ്റ്റർ .നിറഞ്ഞ കണ്ണുകളുമായി അവൻ അച്ഛനെ നോക്കി .അവൻ പിന്നീടൊരിക്കലും അനുസരണക്കേടു കാട്ടിയിട്ടില്ല .

അഭിഷേക് .പി കെ
4 A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ