(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മണ്ണ്
ഈ നാട്, പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച
ദൈവത്തിന്റെ സ്വന്തം നാട്
മലനിരകളാൽ തരുലതാദികളാൽ,
താഴ്വാരങ്ങളാൽ തണ്ണീർതടങ്ങളാൽ,
രമണീയമായ എന്റെ നാട്.
കേരവൃക്ഷങ്ങളാൽ,കഥപറയും കായലുകളാൽ
ഹരിതാഭമായ എൻ തീരദേശം.
മണ്ണിൽ പൊന്നു വിളയിക്കുന്ന
ചാരുതയാർന്ന ഇടനാട്.
കാറ്റിന്റെ നൈർമല്യവും മണ്ണിന്റെ മണവും
ജൈവവൈവിധ്യവും ഈ കുളിർമയും
നദികളുടെയും അരുവികളുടെയും കളകളാരവവും
സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും
വന്യതയും എന്നും ഉണ്ടാകട്ടെ.
നമ്മുടെ ഉൾത്തടങ്ങളിൽ ഇവയൊന്നും
ഇല്ലെങ്കിൽ നമ്മളില്ല, നമ്മുടെ ദേശമില്ല.