ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പുനർജ്ജനി

Schoolwiki സംരംഭത്തിൽ നിന്ന്
പുനർജ്ജനി     

പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് പ്രകൃതി സുന്ദരമാകുന്നത്. മനുഷ്യൻ പുരോഗതിയിലേക്ക് കുതിച്ച് കയറുമ്പോൾ പ്രകൃതിയുമായുള്ള ബന്ധത്തിന് കോട്ടം സംഭവിച്ചു. വാഹനങ്ങളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നുമുള്ള പുക അന്തരീക്ഷ മലിനീകരണത്തിന് കാരണമായി. വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും കൊണ്ട് നമ്മുടെ നദികൾ മലിനമാക്കപ്പെട്ടു. മത്സ്യങ്ങൾക്കോ മറ്റു ജീവികൾക്കോ വളരാൻ പറ്റാത്ത അവസ്ഥയായി. പ്രകൃതിയെ സംരക്ഷിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അതിന്റെ പഴയ അവസ്ഥയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണായി മനുഷ്യ സമൂഹം വീട്ടിലിരിക്കുമ്പോഴും ഏറ്റവും അനുഗ്രഹിതമായത് ഈ പ്രകൃതി തന്നെ.
 

ജഗത് സ്വരൂപ്.ജെ.എസ്
5D ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം