മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/സാന്ത്വനമായൊരുപെൺദീപം

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സാന്ത്വനമായൊരുപെൺദീപം      

തിരിഞ്ഞുനോക്കാൻപോലും സമയമില്ലാതെ നെട്ടോട്ടമോടുന്ന മനുഷ്യർതിങ്ങിനിറഞ്ഞഒരുപട്ടണം. അയൽവീട്ടുകാരെഅറിയാത്തവർ. തന്റെവീടുംജോലിസ്ഥലവുമായിഒതുങ്ങിക്കഴിയുന്നവർ. അങ്ങിനെ ഒരു കോളനിയിലെ, വലിയവീട്ടിലെ ,അംഗവൈകല്യമുള്ള കുട്ടിയാണ് മാളവിക. അവൾക്ക്ഒരുകൊച്ചനുജത്തിയുണ്ട്. അച്ഛനുഅമ്മയുംഅനുജത്തിയുമായിപുറത്തുപോകുമ്പോൾ, നനഞ്ഞ കണ്ണുകളുമായിഅവൾനോക്കിനിൽക്കും. ഒരുദിവസംരാത്രിഅച്ഛനുമമ്മയുംസംസാരിക്കുന്നത്അവൾകേട്ടു" മാളവികയെ കൊണ്ട് മടുത്തു അവളെ വല്ല അനാഥാലയത്തിലുമാക്കാം എനിക്ക് വയ്യ ആ അസത്തിനെ നോക്കിയിരിക്കാൻ " അമ്മയുടെ വാക്കുകൾ അവളെ കരയിച്ചു . അവളുടെ കണ്ണിൽനിന്ന് പൊഴിഞ്ഞുവീണ ഓരോ കണ്ണുനീരും അവളുടെ ഉറക്കം നഷ്ടപ്പെടുത്തി. പിറ്റേ ദിവസം രാവിലെ .മാതാപിതാക്കൾഅവളുടെ അടുത്തെത്തി പുത്തൻ വസ്ത്രം അണിയിച്ചു പുറപ്പെട്ടു എങ്ങോട്ടാണെന്നു നിശ്ചയമില്ലാതെ മാളു കൂടെ പോയി . കൂടെയുള്ളവരെ തിരിച്ചറിയാൻ പറ്റാത്തവിധം തിരക്കാണ് നഗരത്തിൽ . അവിടെയുള്ള ഒരു ബെഞ്ചിൽ. മാളുവിനെ ഇരുത്തി എന്തോ സാധനത്തിനാണെന്നു പറഞ്ഞു അവളുടെ അച്ഛനമ്മമാർ നടന്നു നീങ്ങി . സമയം ഏറെയായി അവൾ കരയാൻ തുടങ്ങി . കരച്ചിൽകേട്ടെത്തിയ ഒരുസ്ത്രീ അവളോട് കാര്യം തിരക്കി. അവളെല്ലാം പറഞ്ഞു. അതുകേട്ടപ്പോൾ അവരുടെ മനസ്സിൽ ദയയുടെ സ്നേഹപുഷ്പങ്ങൾ വിരിഞ്ഞു.അവളുടെ കൈയുംപിടിച്ചു അവർ യാത്രയായി. തൻെറ വീട്ടിലേക്കായിരുന്നു അവളെ കൂട്ടിക്കൊണ്ടുപോയത്. അവർ അവളെ സ്നേഹവാത്സല്യത്തോടെ വളർത്തി. ഇന്ന് അവൾ അറിയപ്പെടുന്ന ഒരു പാട്ടുകാരിയാണ്. ആരെന്നറിയാതെ അന്ന് അവളെ വിളിച്ചുകൊണ്ടുപോയ ആ വ്യക്തിയുടെ മനസിലെ നന്മയുടെ കാര്യങ്ങളാണ് അവളുടെ വളർച്ചക്ക് കാരണം ഒപ്പം അവളിൽ നിന്ന് പൊഴിഞ്ഞ ഓരോ തുള്ളി കണ്ണുനീരിന്റെയും തീവ്രതയും.

ആര്യനന്ദ പി
9 L മട്ടന്നൂർ.എച്ച് .എസ്.എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ