ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ പടയ്‌ക്കൊരുങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajasekharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കെതിരെ പടയ്‌ക്കൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്കെതിരെ പടയ്‌ക്കൊരുങ്ങാം

അടുത്ത കാലത്തായി ലോകം കണ്ട അതിഭീകരൻ ആണ് കൊറോണ എന്ന വൈറസ് . മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് അതിവേഗം രോഗം പടർത്തുന്ന ഈ വൈറസ് ഇതിനകം രണ്ടുലക്ഷത്തിലധികം പേരുടെ ജീവനെടുത്തു.നിലവിൽ ഫലപ്രദമായ മരുന്നുകളോ വാക്‌സിനോ ഇല്ലാത്തതിനാൽ സാമൂഹിക അകലം പാലിക്കുക എന്നതാണ് ഈ രോഗത്തെ അകറ്റിനിർത്താനുള്ള ഏക മാർഗം കൂടാതെ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്‌ക്കുകൾ ധരിച്ചും വലിയൊരളവിൽ രോഗത്തെ ചെറുക്കാം.കൂടാതെ നമ്മുടെ രാജ്യം മാർച്ച് മുതൽ പ്രഖ്യാപിച്ച ലോക്ക്ഡൌൺ മൂലഅതുല്യ സി ജെവും രാജ്യം ഈ രോഗത്തെ പ്രതിരോധിക്കുന്നുണ്ട്.

നമ്മൾ അനുഭവിച്ചിട്ടുള്ളതോ പ്രതീക്ഷിച്ചതോ ആയ ഒന്നിനെയല്ല നാം ഇപ്പോൾ നേരിടുന്നത്.ചെറിയ അശ്രദ്ധ പോലും വലിയ നഷ്ടം കൊണ്ടുവരും.പടയ്‌ക്കൊരുങ്ങിയെ മതിയാവു.അനുസരിക്കലാവണം പടയാളിയുടെ ആദ്യ ചുമതല.വീട്ടിലിരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കുക തന്നെ വേണം.വല്ലാതെ ബുദ്ധിമുട്ടിയേക്കാം.പക്ഷെ അന്തിമ വിജയം നമുക്കാവണമെങ്കിൽ...ഈ ശത്രുവിനെ തുടച്ചു നീക്കണമെങ്കിൽ... നമ്മൾ വീട്ടിലിരുന്നു പോരാടണം.ശത്രു അദൃശ്യനാണ്.നമ്മടെ നാടിനെ രക്ഷിക്കാൻ എല്ലാം മറന്നു പോരാടുന്നവർക്ക് പിന്നിൽ അണിചേരാം.

നാളെയാവുകിൽ ഏറെ വൈകിടും

അതുല്യ സി ജെ
7 B ഗവ:യു പി സ്‌കൂൾ വെള്ളൂത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം